രാജ്യാന്തരം

അഫ്ഗാന് പിന്നാലെ ഇറാഖില്‍ നിന്നും അമേരിക്ക പൂര്‍ണമായി പിന്‍മാറുന്നു

സമകാലിക മലയാളം ഡെസ്ക്


റാഖില്‍ നിന്ന് ഈ വര്‍ഷം അവസാനത്തോടെ അമേരിക്കന്‍ സേന സമ്പൂര്‍ണമായി പിന്‍മാറുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. എന്നാല്‍ ഇറാഖ് സേനയ്ക്ക് പരിശീലനവും ഉപദേശവും നല്‍കുന്നത് തുടരുമെന്നും ബൈഡന്‍ പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കന്‍ സേന പൂര്‍ണമായും പിന്‍മാറുന്നതിന് പിന്നാലയാണ് ഇറാഖില്‍ നിന്നും പിന്‍മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്. 

2003ലാണ് ഇറാഖില്‍ സദ്ദാം ഹുസൈന്‍് ഭരണകൂടത്തിന് എതിരെ അമേരിക്ക അധിനിവേശം നടത്തിയത്. നിലവില്‍ അമേരിക്കയുടെ 2,500 സൈനികര്‍ മാത്രമാണുള്ളത്. ഇവര്‍ ഇറാഖ് സൈന്യത്തിന് പരിശീലനം നല്‍കി വരികയാണ്.

വിവിധയിടങ്ങളില്‍ നടന്നുവരുന്ന വിമതരുമായുള്ള പോരാട്ടത്തില്‍ അമേരിക്കന്‍ സൈന്യം നേരിട്ട് പങ്കെടുക്കുന്നില്ല. അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കന്‍ സേന ആഗസ്റ്റ് അവസാനത്തോടെ പൂര്‍ണമായി പിന്‍മാറും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു