രാജ്യാന്തരം

വരൂ, വാക്‌സിന്‍ എടുക്കൂ, ഒരു ബിയര്‍ കഴിക്കൂ; പ്രോത്സാഹനവുമായി ജോ ബൈഡന്‍

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: കോവിഡ് വാക്‌സിനേഷന്‍ എടുക്കാന്‍ അമേരിക്കക്കാരെ പ്രേരിപ്പിച്ച് പ്രസിഡന്റ് ജോ ബൈഡന്‍. ഫ്രീ ബിയര്‍, കുട്ടികളെ നോക്കാന്‍ സംവിധാനം എന്നിവയൊക്കെയാണ് ബൈഡന്റെ പ്രഖ്യാപനം. 

'ഒരു ബിയര്‍ കഴിക്കുക. വാക്‌സിനേഷന്‍ എടുക്കുക'-ബൈഡന്‍ പറഞ്ഞു.

അമേരിക്കന്‍ സ്വാതന്ത്ര്യദിനമായ ജൂലൈ നാലോടെ 70 ശതമാനം പേര്‍ക്ക് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന പ്രചാരണത്തിനായുള്ള സന്ദേശത്തിലാണ് ബൈഡന്റെ പ്രഖ്യാപനം. 

ഒരു ഷോട്ട് നേടുക, ബിയര്‍ കഴിക്കുക യുഎസ് സ്വാതന്ത്ര്യദിനത്തിലെ ലക്ഷ്യം കൈവരിക്കാനുള്ള പ്രചാരണത്തെ കുറിച്ചുള്ള പ്രസംഗത്തില്‍ ബൈഡന്‍ പറഞ്ഞു.

ആന്‍ഹ്യൂസര്‍ ബുഷ് പോലുള്ള വന്‍കിട മദ്യകമ്പനി മുതല്‍ ബാര്‍ബര്‍ഷോപ്പുകള്‍ വരെയുള്ളവയെ പദ്ധതിയിലേക്ക് വൈറ്റ്ഹൗസ് റിക്രൂട്ട് ചെയ്തു. പ്രായപൂര്‍ത്തി ആയവരുടെ ജനസംഖ്യയില്‍ 63 ശതമാനം പേര്‍ നിലവില്‍ യുഎസില്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്തിട്ടുണ്ട്. 12 സംസ്ഥാനങ്ങളില്‍ 70 ശതമാനം കടന്നിട്ടുണ്ടെന്നും വരുന്ന ആഴ്ച കൂടുതല്‍ സംസ്ഥാനങ്ങള്‍ ഈ ലക്ഷ്യത്തിലെത്തുമെന്നും ബൈഡന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത