രാജ്യാന്തരം

ഒറ്റ രാത്രി കൊണ്ട് അഗാധ ഗര്‍ത്തം, 12 മീറ്റര്‍ വ്യാസം; ഭയന്ന് നാട്ടുകാര്‍

സമകാലിക മലയാളം ഡെസ്ക്

രോദിവസവും പ്രകൃതിയുടെ പുതിയ പ്രതിഭാസങ്ങളെ കുറിച്ചുള്ള നിരവധി വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഓസ്‌ട്രേലിയയിലെ ലൈംസ്റ്റോണ്‍ തീരദേശത്തുള്ള മുനമ്പില്‍ ഒറ്റരാത്രികൊണ്ട് അഗാധമായ ഗര്‍ത്തം രൂപപ്പെട്ടതിന്റെ വാര്‍ത്തയാണ് സോഷ്യല്‍ലോകത്ത് ചര്‍ച്ചയാകുന്നത്.തീരപ്രദേശത്തുള്ള റോഡിന് സമീപമായാണ് ഗര്‍ത്തം രൂപപ്പെട്ടത്. ഇവിടെ പ്രഭാത സവാരിക്കിറങ്ങിയവരാണ് ആദ്യം ഗര്‍ത്തം കണ്ടെത്തിയത്. 

ഗര്‍ത്തത്തിന് ചുറ്റുമുള്ള ഭാഗം ഇനിയും ഇടിയാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അതിനു സമീപത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വേലിയേറ്റ സമയത്ത് മുനമ്പിന്റെ താഴെയുള്ള പാറയിടുക്കിലേക്ക് കയറുന്ന ജലം ഭൂമിയുടെ ഉപരിതലത്തിലൂടെ മുകളിലേക്ക് പ്രവഹിക്കുന്ന ബ്ലോഹോളിന് സമീപമായാണ് പുതിയ ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നത്.

എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബ്ലോഹോളിലൂടെ സമുദ്ര ജലം പുറത്തേക്ക് പ്രവഹിച്ചിരുന്നില്ല. വേലിയേറ്റ സമയത്ത് കയറുന്ന സമുദ്രജലത്തിന്റെ സാന്നിധ്യം മൂലം മുനമ്പിന്റെ അടിഭാഗത്ത് ബലക്ഷയം വന്നതിനാലാവാം ഗര്‍ത്തം രൂപപ്പെട്ടതെന്നാണ് നിഗമനം. 12 മീറ്റര്‍ വ്യാസമാണ് ഗര്‍ത്തത്തിനുള്ളത്. ഇതിന് ചുറ്റുമുള്ള മണ്ണ് ഇടിഞ്ഞു കൊണ്ടിരിക്കുന്ന അവസ്ഥയിലാണ്. ഇതിനാല്‍ ഗര്‍ത്തത്തിനു സമീപമെത്തിയാല്‍ മണ്ണിടിഞ്ഞ് സമുദ്രത്തിലേക്ക് പതിച്ചേക്കാമെന്ന ഭയവും പ്രദേശവാസികള്‍ക്കുണ്ട് .

വിനോദസഞ്ചാരികള്‍ ധാരാളമായെത്തുന്ന മേഖലയിലാണ് ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നത്. അതിനാല്‍ ജനങ്ങള്‍ ഇതിനു സമീപത്തേക്ക് പോകാതിരിക്കാനായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും