രാജ്യാന്തരം

ഇമ്രാന് പിന്നാലെ പാകിസ്ഥാൻ പ്രസിഡന്റിനും കോവിഡ്

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമബാദ്: പാകിസ്ഥാന്‍ പ്രസിഡന്റ് ഡോ. ആരിഫ് അല്‍വിക്ക് കോവിഡ്. അദ്ദേഹം തന്നെയാണ് പരിശോധനാ ഫലം പോസിറ്റീവായ കാര്യം വെളിപ്പെടുത്തിയത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ദിവസങ്ങൾക്ക് മുൻപ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും കോവി‍ഡ് സ്ഥിരീകരിച്ചിരുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പാണ് അദ്ദേഹവും ഭാര്യ സമിന അല്‍വിയും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. ചൈനീസ് നിര്‍മിത വാക്‌സിനായ സിനോഫം ആണ് ഇരുവരും സ്വീകരിച്ചത്. 

'പരിശോധനയില്‍ എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച എല്ലാവര്‍ക്കും അല്ലാഹുവിന്റെ കാരുണ്യമുണ്ടാകട്ടെ. ആദ്യ ഡോസ് വാക്‌സിന്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് എടുത്തത്. രണ്ടാം ഡോസ് എടുത്താല്‍ മാത്രമെ ശരീരത്തിന് പ്രതിരോധ ശേഷി കൈവരികയുള്ളു. ഇക്കാര്യം എല്ലാവരും ശ്രദ്ധിക്കണം. ജാഗ്രത തുടരണം'- എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍