രാജ്യാന്തരം

12 മുതൽ 15 വയസ് വരെയുള്ളവർക്ക് കോവിഡ് വാക്സിന് അനുമതി നൽകി അമേരിക്കയും

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടൺ: അമേരിക്കയിൽ 12 മുതൽ 15 വയസ് വരെ പ്രായമുള്ളവർക്ക് കോവിഡ് വാക്സിൻ നൽകാൻ അനുമതി. ഫൈസർ വാക്സിനിന്റെ അടിയന്തര ഉപയോ​ഗത്തിനാണ് അനുമതി നൽകിയിരിക്കുന്നത്. 

ഇതോടെ 13 മില്യൺ പേർക്ക് കൂടി അമേരിക്കയിൽ കോവിഡ് വാക്സിൻ ലഭിക്കും. 2000 കൗമാരക്കാരിൽ നടന്ന കോവിഡ് വാക്സിൻ പരീക്ഷണത്തിൽ വാക്സിൻ ഫലപ്രദവും സുരക്ഷിതവുമാണെന്ന് തെളി‌ഞ്ഞതോടെയാണ് അടിയന്തര ഉപയോ​ഗത്തിന് അനുമതി നൽകിയത്. 

16 വയസിന് മുകളിലുള്ളവർക്ക് നേരത്തെ തന്നെ കോവിഡ് വാക്സിന് അമേരിക്ക അനുമതി നൽകിയിരുന്നു. കാനഡയാണ് 12 മുതൽ 15 വയസ് വരെ പ്രായമുള്ളവരിൽ കോവിഡ് വാക്സിൻ നൽകാൻ അനുമതി നൽകിയ ആദ്യ രാജ്യം. ഫൈസർ വാക്സിനാണ് അമേരിക്കയും അനുമതി നൽകിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും