രാജ്യാന്തരം

16കാരനെ കൂട്ട ബലാത്സംഗം ചെയ്ത് വീഡിയോ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; ഞെട്ടിക്കുന്ന ക്രൂരത

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമബാദ്: 16കാരനെ അഞ്ച് പേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു. പാകിസ്ഥാനിലാണ് നടുക്കുന്ന ക്രൂരത അരങ്ങേറിയത്. 

പാകിസ്ഥാനിലെ ദേര ഇസ്മയില്‍ ഖാന്‍ സിറ്റിയിലാണ് സംഭവം. റമസാന്‍ മാസത്തിലാണ് സംഭവം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. അഞ്ച് പേര്‍ ചേര്‍ന്നാണ് കൗമാരക്കാരനെ പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതെന്നും പൊലീസ് പറയുന്നു. ക്രൂരത അരങ്ങേറി ഒരു മാസം പിന്നിട്ട ശേഷമാണ് സംഭവം പുറത്തറിയുന്നത്. 

ദേര ഇസ്മയില്‍ ഖാന്‍ സിറ്റിയിലെ കാരി ഷമോസായ് പ്രദേശത്താണ് സംഭവം അരങ്ങേറിയത്. കൂട്ട ബലാത്സംഗം ചെയ്യുന്നത് എങ്ങനെയാണെന്ന് കാണിച്ചു കൊടുക്കാന്‍ വേണ്ടിയാണ് സംഘം 16കാരനെ ക്രൂരതയ്ക്ക് ഇരയാക്കി വീഡിയോ പകര്‍ത്തി സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതെന്നും പൊലീസ് പറയുന്നു. സംഭവത്തെക്കുറിച്ച് കൗമാരക്കാരന്റെ മാതാപിതാക്കളെ അറിയിച്ചതായും അഞ്ച് പേര്‍ക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തതായും പൊലീസ് വ്യക്തമാക്കി. 

അഞ്ച് പേര്‍ ആരൊക്കെയാണെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യും. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാനും എല്ലാ തെളിവുകളുമായി അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാനും ഖൈബര്‍ പഖ്തുന്‍ഖ്വ മുഖ്യമന്ത്രി മഹമൂദ് ഖാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി. 

സ്ത്രീകള്‍ക്കും കട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതായി ചൂണ്ടിക്കാണിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കേണ്ടതിന്റെ പ്രാധാന്യവും പ്രസക്തിയും പല മാതാപിതാക്കള്‍ക്കും ഇപ്പോഴും മനസിലായിട്ടില്ലെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രതികരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; മാറ്റമില്ലാതെ 53,000ന് മുകളില്‍ തന്നെ

തൃശൂരില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും പുഴയില്‍ മരിച്ചനിലയില്‍

പന്നു വധ ശ്രമം; ​ഗൂഢാലോചനയ്ക്ക് പിന്നിൽ 'റോ'യുടെ വിക്രം യാദവ്; വെളിപ്പെടുത്തൽ

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ