രാജ്യാന്തരം

യുഎസില്‍ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും; എട്ടുപേര്‍ മരിച്ചു, മുന്നൂറിലധികം പേര്‍ക്ക് പരിക്ക്

സമകാലിക മലയാളം ഡെസ്ക്


ഹൂസ്റ്റണ്‍: യുഎസില്‍ സംഗീതപരിപാടിക്കിടെ തിക്കിലുംതിരക്കിലും പെട്ട് 8 മരണം. മുന്നൂറോളം പേര്‍ക്ക് പരിക്കേറ്റു. ടെക്സസിലെ ഹൂസ്റ്റണില്‍ ആസ്ട്രോവേള്‍ഡ് ഫെസ്റ്റിവലില്‍ ട്രാവിസ് സ്‌ക്കോട്സിന്റെ പരിപാടിയിലാണ് ദുരന്തമുണ്ടായത്. 

വേദിക്കടുത്തേക്ക് ആളുകള്‍ തള്ളിയെത്തിയതാണ് ദുരന്തത്തിനു കാരണം. 50,000 പേരാണ് പരിപാടിയില്‍ പങ്കെടുത്തത്. ഹൃദയാഘാതം ഉണ്ടായ 11 പേരെ ആശുപത്രിയിലെത്തിച്ചു. ഇവരില്‍ എട്ടു പേര്‍ മരിച്ചുവെന്ന് അധികൃതര്‍ പറഞ്ഞു. 

ഒടിവുകളും ചതവുകളുമായി മുന്നൂറിലധികം പേരാണ് ചികിത്സ തേടിയിരിക്കുന്നത്. അമേരിക്കന്‍ സമയം വെള്ളിയാഴ്ച രാത്രി 9.15നാണ് സംഭവം. തുടര്‍ന്ന് പരിപാടി നിര്‍ത്തിവച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല