രാജ്യാന്തരം

നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം 19ന്, മൂന്നര മണിക്കൂര്‍ നേരം 'ചുവന്നു തുടുത്ത' നിറത്തില്‍, അപൂര്‍വ്വ കാഴ്ചയ്ക്ക് ഒരുങ്ങി ലോകം - വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഭാഗിക ചന്ദ്രഗ്രഹണം നവംബര്‍ 19ന്. വടക്കന്‍ അമേരിക്കയില്‍ ചന്ദ്രഗ്രഹണം വ്യക്തമായി കാണാന്‍ കഴിയുമെന്നാണ് പ്രമുഖ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസയുടെ പ്രവചനം.

ചന്ദ്രഗ്രഹണം മൂന്നര മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കാം. ഈസമയത്ത് ചന്ദ്രന്റെ 97ശതമാനവും ചുവന്ന നിറത്തിലാണ് കാണപ്പെടുക. 2001നും 2100നും ഇടയിലുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണത്തിനായിരിക്കും ലോകം സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്നും നാസ കണക്കുകൂട്ടുന്നു. 

ചന്ദ്രഗ്രഹണം

അന്നേദിവസം രാവിലെ സൂര്യനും ചന്ദ്രനും ഇടയില്‍ ഭൂമി വരും. ഇത് ചന്ദ്രനില്‍ നിഴല്‍ സൃഷ്ടിക്കുന്നതോടെയാണ് ഗ്രഹണം സംഭവിക്കുക. രാജ്യങ്ങളിലെ വ്യത്യസ്ത സമയക്രമം അനുസരിച്ച് ഗ്രഹണം ദൃശ്യമാകുന്നതും വിവിധ സമയങ്ങളിലായിരിക്കും. അമേരിക്കയുടെ കിഴക്കന്‍ തീരങ്ങളില്‍ കൂടുതല്‍ വ്യക്തമായി കാണാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ദക്ഷിണ അമേരിക്ക, കിഴക്കന്‍ ഏഷ്യ, പസഫിക് മേഖല, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും ഇത് ദൃശ്യമാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വീണ്ടും അധികാരത്തിലെത്തിയാല്‍ 'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' തീര്‍ച്ചയായും നടപ്പിലാക്കും: അമിത് ഷാ

മോദിക്ക് ബദല്‍, പത്ത് ഗ്യാരന്‍റിയുമായി കെജരിവാള്‍

സ്‌ക്രീന്‍ഷോട്ടുകള്‍ക്ക് വിലക്ക്; പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

കരമന അഖില്‍ വധക്കേസ്: മറ്റൊരു പ്രതി കൂടി പിടിയില്‍, സുമേഷിനായി തിരച്ചില്‍ തുടരുന്നു

ഓവർനൈറ്റ് ഓട്‌സ് ഒരു ഹെൽത്തി ബ്രേക്ക്‌ഫാസ്റ്റ് ആണോ? ഈ തെറ്റുകൾ ചെയ്യരുത്