രാജ്യാന്തരം

വിശന്നപ്പോള്‍ പറിച്ചുതിന്നത് വിഷക്കൂണ്‍; മൂന്ന് അഫ്ഗാന്‍ കുട്ടികള്‍ പോളണ്ടില്‍ ആശുപത്രിയില്‍

സമകാലിക മലയാളം ഡെസ്ക്

വാഴ്‌സ: താലിബാന്‍ അധികാരം പിടിച്ചതിനു പിന്നാലെ നാടു വിട്ട് പോളണ്ടിലേക്കു കുടിയേറിയ അഫ്ഗാന്‍ കുടുംബത്തിലെ മൂന്നു കുട്ടികള്‍ വിഷക്കൂണ്‍ കഴിച്ച് ഗുരുതര നിലയില്‍. ഇവരില്‍ ഒരാള്‍ കോമയില്‍ ആണെന്നും മറ്റൊരാള്‍ക്കു കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. 

കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ചും ആറും വയസ്സുള്ള സഹോദരന്മാരില്‍ ഇളയ കുട്ടി അബോധാവസ്ഥയിലാണ്. ഈ കുട്ടിക്കു മസ്തിഷ്‌ക മരണം സംഭവിച്ചോയെന്നു പരിശോധിക്കുകയാണെന്ന്, ഡോക്ടര്‍മാരെ ഉദ്ധരിച്ച് എപി റിപ്പോര്‍ട്ട് ചെയ്തു. മൂത്ത കുട്ടിയുടെ കരള്‍ അടിയന്തരമായി മാറ്റിവയ്ക്കും. ഇവരുടെ മൂത്തസഹോദരിയും (17) ചികിത്സയിലാണ്.

ബ്രിട്ടിഷ് കമ്പനിക്കുവേണ്ടി ജോലി ചെയ്തിരുന്ന അഫ്ഗാന്‍ പൗരന്റെ കുടുംബമാണ് പോളണ്ടിലെത്തിയത്. ബ്രിട്ടന്റെ നിര്‍ദേശപ്രകാരം ഇവരെ പോളണ്ട് നാട്ടിലെത്തിക്കുകയായിരുന്നു. വാഴ്‌സയ്ക്കു സമീപം വനമേഖലയോടു ചേര്‍ന്ന അഭയാര്‍ഥി കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്ന ഇവര്‍ കാട്ടില്‍നിന്നു കൂണ്‍ പറിച്ചുതിന്നുകയായിരുന്നു. 

ക്യാംപില്‍ ഭക്ഷണം ലഭിക്കാത്തതിനാലാണ് കുട്ടികള്‍ കൂണ്‍ തേടിപ്പോയതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ അധികൃതര്‍ ഇതുനിഷേധിച്ചു. ക്യാംപില്‍ 3 നേരം ഭക്ഷണം നല്‍കിയിരുന്നുവെന്ന് അവര്‍ പറഞ്ഞു.

കൊടും വിഷമുള്ളതും 'മരണത്തിന്റെ തൊപ്പി' (ഡെത്ത് ക്യാപ്) എന്നു വിശേഷിപ്പിക്കുന്നതുമായ ഇനം കൂണാണ് ഇവര്‍ കഴിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രഭാകരന്‍ വീണിട്ട് 15 വര്‍ഷം; പുലികള്‍ വീണ്ടും സംഘടിക്കുന്നു?, ശ്രീലങ്കയില്‍ ജാഗ്രത

പ്രണയം നിരസിച്ചു, ഉറങ്ങിക്കിടന്ന 20കാരിയെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തി

സിനിമാ നിര്‍മാണത്തിന് 2.75 കോടി വാങ്ങി പറ്റിച്ചു, ജോണി സാഗരിഗ അറസ്റ്റില്‍

വൈറസിന് ജനിതക മാറ്റം? മഞ്ഞപ്പിത്ത ജാ​ഗ്രത കൈവിടരുതെന്ന് ആരോഗ്യവകുപ്പ്, ലക്ഷണങ്ങൾ

ഞായറാഴ്ച വരെ ശക്തമായ വേനല്‍മഴ; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രത