രാജ്യാന്തരം

ഭൂമിയെ ലക്ഷ്യമാക്കി ആയിരാമത്തെ ഉല്‍ക്ക, ചരിത്രത്തില്‍ ഇടംപിടിച്ച് '2021 പിജെ വണ്‍'; പിന്നാലെ മറ്റൊരു ഛിന്നഗ്രഹം, ആകാംക്ഷ

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക് : ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ആയിരാമത്തെ ഉല്‍ക്കയെ പ്രമുഖ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസ കണ്ടെത്തി. ഭൂമിയില്‍ നിന്ന് 17 ലക്ഷം കിലോമീറ്റര്‍ അകലെ കൂടിയാണ് ഇത് കടന്നുപോകുക എന്ന് നാസ അറിയിച്ചു.

നിലവില്‍ ഇത് ഭൂമിക്ക് യാതൊരുവിധ ഭീഷണിയും സൃഷ്ടിക്കുന്നില്ല. ചെറിയ ഉല്‍ക്കയാണ്. 65 മുതല്‍ 100 അടി വരെ മാത്രമേ ഇതിന് വീതിയുള്ളൂ. ചെറിയ ഉല്‍ക്കയാണെങ്കിലും ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ആയിരമാത്തെ ഉല്‍ക്ക എന്ന പേരില്‍ ഇത് ചരിത്രത്തില്‍ ഇടംപിടിക്കും. 2021 പിജെ വണ്‍ എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്.

ആയിരമത്തെ ഉല്‍ക്കയെ കണ്ടെത്തി ഏഴു ദിവസത്തിനകം മറ്റൊരു ഉല്‍ക്ക കൂടി നാസയുടെ നിരീക്ഷണ റഡാറില്‍ പതിഞ്ഞു. മുന്‍പത്തെ അപേക്ഷിച്ച് ഇതിന് വലിപ്പം കൂടുതലാണ്. ഭൂമിയുടെ 34 ലക്ഷം കിലോമീറ്റര്‍ അകലെ കൂടിയാണ് ഇത് കടന്നുപോകുക. നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയാണ് ഉല്‍ക്കകളെ കണ്ടെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയിലെ നിരവധി സ്‌കൂളുകളില്‍ ബോംബ് ഭീഷണി, പരീക്ഷകൾ നിർത്തി; പരിശോധന

പട്ടാപ്പകല്‍ ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം, ഹോട്ടലുകളില്‍ മുറി എടുത്ത് സുഖജീവിതം; കമിതാക്കള്‍ വലയില്‍- വീഡിയോ

ഗ്ലാമര്‍ ഷോ നിര്‍ത്തി ഇനി എപ്പോഴാണ് അഭിനയിക്കുന്നത്?; മറുപടിയുമായി മാളവിക മോഹനന്‍

സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപ

ആലുവ ​ഗുണ്ടാ ആക്രമണം: നാലുപേർ പിടിയിൽ; ബൈക്കിലും കാറിലുമെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു