രാജ്യാന്തരം

പഞ്ച്ശീറും താലിബാന്‍ നിയന്ത്രണത്തില്‍, കീഴടക്കാനായത് കാബൂള്‍ പിടിച്ച് ഇരുപതാം ദിവസം

സമകാലിക മലയാളം ഡെസ്ക്

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പഞ്ച്ശീര്‍ പ്രവിശ്യയും പൂര്‍ണമായും നിയന്ത്രണത്തിലാക്കിയതായി താലിബാന്‍ അവകാശപ്പെട്ടു. രാജ്യത്ത് താലിബാന്റെ നിയന്ത്രണത്തിനു പുറത്തുണ്ടായിരുന്ന ഏക പ്രവിശ്യയാണ് പഞ്ചശീര്‍. തലസ്ഥാനമായ കാബൂള്‍ കീഴടക്കി ഇരുപതു ദിവസത്തിനു ശേഷമാണ് താലിബാന്‍ പഞ്ച്ശീര്‍ നിയന്ത്രണത്തിലാക്കിയത്. 

എട്ടു ജില്ലകളാണ് പഞ്ചശീര്‍ പ്രവിശ്യയിലുള്ളത്. ഈ ജില്ലകളിലെല്ലാം താലിബാന്‍ സൈനികര്‍ മേധാവിത്തം നേടിയതായി എപി റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച വൈകിട്ടോടെയാണ് ചെറുത്തുനിന്നവരെ പൂര്‍ണമായും തോല്‍പ്പിച്ച് താബിലാന്‍ പ്രവിശ്യ കൈപ്പിടിയിലാക്കിയത്. 

പഞ്ചശീര്‍ പൂര്‍ണമായും താലിബാന്‍ നിയന്ത്രണത്തിലാണെന്ന് വക്താവ് സബീനുല്ല മുജാഹിദ് പ്രസ്താവനയില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്