രാജ്യാന്തരം

പിതാവ് പ്രതിരോധ സേനയ്‌ക്കൊപ്പം നിന്നു; കൊച്ചു കുഞ്ഞിനെ കൊന്ന് പ്രതികാരം; വീണ്ടും താലിബാന്‍ ക്രൂരത

സമകാലിക മലയാളം ഡെസ്ക്

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ കൊച്ചു കുഞ്ഞിനെ കൊന്ന് വീണ്ടും താലിബാന്‍ ക്രൂരത. അഫ്ഗാനിസ്ഥാനിലെ തഖര്‍ പ്രവിശ്യയിലാണ് സംഭവം. താലിബാന്‍ അഫ്ഗാനിലെ ഏതാണ്ട് എല്ലാ സ്ഥലങ്ങളും കീഴടക്കിയപ്പോള്‍ പിടിച്ചുനിന്ന പഞ്ച്ഷീര്‍ പ്രവിശ്യയില്‍ നിന്നുള്ള പ്രതിരോധ സേനാ അംഗത്തിന്റെ മകനെയാണ് താലിബാന്‍ കൊന്നതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. 

താലിബാനെതിരെ ചെറുത്തു നില്‍പ്പ് നടത്തിയ പ്രതിരോധ സേനയിലെ അംഗത്തിന്റെ മകനാണെന്ന സംശയത്തെ തുടര്‍ന്നാണ് താലിബാന്‍ കുട്ടിയെ കൊന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കുട്ടിയുടെ മൃതദേഹം തെരുവില്‍ രക്തത്തില്‍ കുളിച്ച് കിടന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മരിച്ച കുട്ടിയ്ക്കു ചുറ്റുമിരുന്ന് മറ്റ് കുട്ടികള്‍ കരയുന്നതായി പ്രാദേശിക മാധ്യമം പങ്കിട്ട ഒരു ട്വീറ്റല്‍ പറയുന്നു. 

താലിബാന്‍ കാബൂളിന്റെ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷവും കീഴടങ്ങാതെ പഞ്ച്ഷീര്‍ പിന്നെയും കുറേ ദിവസങ്ങള്‍ പിടിച്ചു നിന്നിരുന്നു. താലിബാനെതിരെ പ്രതിരോധ സേന ശക്തമായ ചെറുത്തുനില്‍പ്പാണ് നടത്തിയത്. പിന്നീട് പ്രതിരോധ സേനയെ കീഴടക്കി പഞ്ച്ഷീറിന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുക്കുകയും അഫ്ഗാനിസ്ഥാനില്‍ സമ്പൂര്‍ണ അധികാരം നേടുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്