രാജ്യാന്തരം

48 വനിതകളെ പീഡിപ്പിച്ചു; ഇന്ത്യന്‍ ഡോക്ടര്‍ കുറ്റക്കാരനെന്ന് ബ്രിട്ടീഷ് കോടതി

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ബ്രിട്ടനില്‍ ലൈംഗികാതിക്രമ കേസില്‍ 72 വയസ്സുള്ള ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ കുറ്റക്കാരനെന്ന് കണ്ടെത്തി. 35 വര്‍ഷത്തിനിടെ 48 വനിതാ രോഗികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കി എന്നതാണ് ഡോക്ടര്‍ക്കെതിരെയുള്ള കേസ്. 

1983നും 2018നും ഇടയില്‍ നിരവധി വനിതാ രോഗികളെ ഡോക്ടര്‍ കൃഷ്ണ സിങ്ങ് പീഡിപ്പിച്ചു എന്നതാണ് പരാതി. ചുംബിക്കുക, കയറിപ്പിടിക്കുക, അശ്ലീല പരാമര്‍ശം നടത്തുക തുടങ്ങി നിരവധി കുറ്റങ്ങളാണ് ഡോക്ടര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

സ്‌കോട്ട്‌ലന്‍ഡിലാണ് ഡോക്ടര്‍ പ്രാക്ടീസ് ചെയ്യുന്നത്. ഗ്ലാസോയിലെ ഹൈക്കോടതിയില്‍ നടന്ന വിചാരണയില്‍ ആരോപണങ്ങള്‍ ഡോക്ടര്‍ നിഷേധിച്ചു. നോര്‍ത്ത് ലനാര്‍ക്ക്ഷയറില്‍ ജോലി ചെയ്യുമ്പോഴാണ് കൂടുതല്‍ പീഡനങ്ങള്‍ നടന്നത്. ഡോക്ടര്‍ സ്ത്രീകളെ പതിവായി ഉപദ്രവിക്കാറുണ്ടെന്നായിരുന്നു പ്രോസിക്യൂട്ടര്‍ ഏഞ്ചല ഗ്രേയുടെ വാദം. വൈദ്യശാസ്ത്രരംഗത്ത് കൃഷ്ണ സിങ് നല്‍കിയ സേവനത്തിന് ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.

2018ല്‍ ഒരു സ്ത്രീ ഡോക്ടര്‍ക്കെതിരെ പരാതിയുമായി വന്നതാണ് കേസിന്റെ തുടക്കം. 54 കുറ്റങ്ങളാണ് ഡോക്ടര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസ് പരിഗണിക്കുന്നത് കോടതി അടുത്തമാസത്തേയ്ക്ക് മാറ്റി. കൃഷ്ണ സിങ്ങിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യാത്ര അവിസ്മരണീയം'... സുനില്‍ ഛേത്രി വിരമിക്കുന്നു

'രാഹുല്‍ മുമ്പും വിവാഹം കഴിച്ചിട്ടുണ്ട്'; ചെയ്ത തെറ്റിന് മാപ്പ് ചോദിക്കുന്നുവെന്ന് അമ്മ

'എനിക്കെന്താ കെപിസിസി പ്രസിഡന്റ് ആയിക്കൂടേ?'; അവകാശവാദവുമായി അടൂര്‍ പ്രകാശ്, ഈഴവ പ്രാതിനിധ്യത്തില്‍ ചര്‍ച്ച

രാജസ്ഥാന്റെ തുടര്‍ തോല്‍വി; മൂന്ന് സ്ഥാനങ്ങളില്‍ എന്തും സംഭവിക്കാം!

പ്രധാനമന്ത്രിയുടെ അടക്കം പ്രമുഖരുടെ പ്രതിമാസ ശമ്പളം അറിയാമോ?, പട്ടിക ഇങ്ങനെ