രാജ്യാന്തരം

അഫ്ഗാനിലെ സ്‌കൂളുകളില്‍ സ്‌ഫോടന പരമ്പര; ആറുപേര്‍ കൊല്ലപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സ്‌കൂളുകളില്‍ സ്‌ഫോടന പരമ്പര. മൂന്നു സ്‌ഫോടനങ്ങളിലായി ആറുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ കാബൂളിലെ അബ്ദുള്‍ റഹിം ഷാഹിദ് ഹൈ സ്‌കൂള്‍, മുംതാസ് സ്‌കൂള്‍ എന്നിവിടങ്ങളിലാണ് സ്‌ഫോടനങ്ങള്‍ നടന്നത്. 

മുംതാസ് സ്‌കൂളിലാണ് ആദ്യ സ്‌ഫോടനം നടന്നത്. പിന്നാലെ അബ്ദുള്‍ റഹീം ഷാഹിദ് സ്‌കൂളിലും സ്‌ഫോടനം നടന്നു. കൊല്ലപ്പെട്ടവരില്‍ വിദ്യാര്‍ത്ഥികളുണ്ടോയെന്നത് വ്യക്തമായിട്ടില്ല. ചാവേറാക്രമണമാണ് നടന്നത് എന്നാണ് പ്രാഥമിക വിവരം. 

കാബൂളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന മേഖലയാണിത്. അബ്ദുള്‍ റഹീം സ്‌കൂളിന്റെ പ്രധാന ഗേറ്റിന് മുന്നിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടന സമയത്ത് കുട്ടികളുടെ വലിയ കൂട്ടം ഇവിടെയുണ്ടായിരുന്നതായി അഫ്ഗാന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം