രാജ്യാന്തരം

വിദേശത്തേക്ക് പറക്കാൻ ആ​ഗ്രഹിക്കുന്നുണ്ടോ? കാനഡ നിങ്ങളെ വിളിക്കുന്നു; 10 ലക്ഷത്തിലേറെ തൊഴിലവസരം 

സമകാലിക മലയാളം ഡെസ്ക്

ഒട്ടാവ: വിദേശത്ത് തൊഴിലവസരത്തിനായി കാത്തിരിക്കുന്നവർക്ക് ശുഭവാർത്തയുമായി കാനഡ. രാജ്യത്ത് 10 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ ഒഴിഞ്ഞുകിടക്കുന്നതായാണ് റിപ്പോർട്ട്. 2021 മെയ് മുതൽ ഒഴിവുകളുടെ എണ്ണം 3 ലക്ഷത്തിലധികം വർദ്ധിച്ചു. 2022 മേയിലെ ലേബർ ഫോഴ്സ് സർവേയിലാണു തൊഴിലവസരങ്ങളുടെ കണക്കുള്ളത്.

രാജ്യത്തെ തൊഴിലാളികൾക്ക് പ്രായമാകുകയും റിട്ടയർമെന്റിലേക്ക് പ്രവേശിക്കുന്നതും ഒഴിവുകൾ കൂടാൻ കാരണമാണ്. ഈ വ‌ർഷം 4.3 ലക്ഷം പെർമനന്റ് റസിഡന്റ് വീസ നൽകാനാണു കാനഡയുടെ തീരുമാനം. 2024ൽ 4.5 ലക്ഷം പേർക്കു പെർമനന്റ് റസിഡന്റ് വീസ നൽകാൻ രാജ്യം ആലോചിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. വരും വർഷങ്ങളിൽ  ഇത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നു കാനഡയിലേക്കുള്ള കുടിയേറ്റം വർധിക്കാനിടയാക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍'; സ്മാരകമന്ദിരം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

ലൈംഗികാരോപണത്തില്‍ മോദിയുടെ പേര് പറഞ്ഞാല്‍ നൂറ് കോടി; ശിവകുമാറിനെതിരെ ബിജെപി നേതാവ്

ജി പി ഹിന്ദുജ ബ്രിട്ടനിലെ ഏറ്റവും സമ്പന്നന്‍, ഋഷി സുനകിന്റെ സമ്പത്തിലും വര്‍ധന

'ബുദ്ധിയാണ് സാറെ ഇവന്റെ മെയിൻ!' ഉത്തരക്കടലാസ് കണ്ട് കണ്ണുതള്ളി അധ്യാപിക, അ‍ഞ്ച് മാർക്ക് കൂടുതൽ; വൈറൽ വിഡിയോ

'എകെജി സെന്ററില്‍ എത്തിയപ്പോഴേക്കും സമരം അവസാനിപ്പിച്ചിരുന്നു; സോളാറില്‍ ഇടനിലക്കാരനായിട്ടില്ല'