രാജ്യാന്തരം

'നിതംബ സൗന്ദര്യത്തിന്' മരുന്ന് കുത്തിവെച്ചു, അര്‍ദ്ധനഗ്നയായ നിലയില്‍ ആശുപത്രിക്ക് മുന്നില്‍ തള്ളി; 53കാരിയുടെ മരണത്തില്‍ അന്വേഷണം 

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ആശുപത്രിയ്ക്ക് മുന്നില്‍ തള്ളിയ 53കാരി മരിച്ചു. അര്‍ദ്ധ നഗ്നയായി അബോധാവസ്ഥയിലായ നിലയിലാണ് സ്ത്രീയെ കണ്ടെത്തിയത്. നിതംബ സൗന്ദര്യത്തിന് തെറ്റായി ഇഞ്ചക്ഷന്‍ കുത്തിവെച്ചതാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ന്യൂയോര്‍ക്കിലെ ബ്രോങ്ക്‌സ് ആശുപത്രിക്ക് മുന്നിലാണ് സംഭവം. 53 വയസ്സുള്ള മാക്‌സിനെയാണ് രണ്ടു അജ്ഞാത സ്ത്രീകള്‍ ആശുപത്രിക്ക് മുന്നില്‍ തള്ളിയത്. ബിഎംഡബ്ല്യൂ കാറിലാണ് ഇവര്‍ എത്തിയത്. ആശുപത്രിക്ക് മുന്നില്‍ മാക്‌സിനെ തള്ളി ഉടനെ തന്നെ രണ്ടുപേരും സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞതായാണ് റിപ്പോര്‍ട്ട്.

ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ ഇഞ്ചക്ഷന്‍ എടുത്തതിന്റെ അടയാളം കണ്ടത്. സ്ത്രീയുടെ നിതംബത്തില്‍ ബാഹ്യ വസ്തുക്കള്‍ കുത്തിവെച്ചതായി കണ്ടെത്തിയതായി ഡോക്ടര്‍മാര്‍ പറയുന്നു. സെമിത്തേരിക്ക് സമീപം അവശനിലയില്‍ കണ്ട സ്ത്രീയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്നാണ് അജ്ഞാത സ്ത്രീകള്‍ പറഞ്ഞതെന്ന് ആശുപത്രി ജീവനക്കാര്‍ പറയുന്നു. 

മൃതദേഹം വിദഗ്ധ പരിശോധനയ്ക്ക് അയച്ചു. അജ്ഞാത സ്ത്രീകളെ കണ്ടെത്തുന്നതിനുള്ള തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഇവരെ കണ്ടെത്തിയാല്‍ മാത്രമേ നടന്ന സംഭവം വ്യക്തമാകുകയുള്ളൂവെന്നും പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു