രാജ്യാന്തരം

ഹോട്ടലില്‍ ബാക്കിവന്ന ചോറും കോഴിയിറച്ചിയും കഴിച്ചു; 19കാരന്റെ കാലുകളും വിരലുകളും മുറിച്ചുമാറ്റി

സമകാലിക മലയാളം ഡെസ്ക്

ബെയ്ജിങ്: ഹോട്ടലില്‍ ബാക്കി വരുന്ന ഭക്ഷണം കഴിക്കുന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ല. എന്നാല്‍ ഈയിടെ ഭക്ഷണം കഴിച്ചതിന് പിന്നാലെ 19കാരനുണ്ടായ സംഭവത്തെ ദുരന്തമെന്നല്ലാതെ എന്തുവിശേഷിപ്പിക്കും. ബാക്കി വന്ന ഭക്ഷണം കഴിച്ചതിന് പിന്നാലെ മണിക്കൂറുകള്‍ക്ക് ശേഷം യുവാവിന് തന്റെ രണ്ട് കാലുകളും നീക്കം ചെയ്യേണ്ടി വന്നു. രോഗിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ ആശുപത്രി  അധികൃതര്‍ തയ്യാറായില്ല. 

ഭക്ഷണത്തിലെ ബാക്ടീരിയ മൂലം ഉണ്ടായ രോഗത്തെ തുടര്‍ന്നാണ് കാലുകള്‍ മുറിച്ചുമാറ്റേണ്ടി വന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് 20 മണിക്കൂര്‍ മുന്‍പ് ഇയാള്‍ പൂര്‍ണ ആരോഗ്യവാനായിരുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞു. ഹോട്ടലില്‍ നിന്നും ചോറും കോഴിയിറച്ചിയും മറ്റ് ഭക്ഷണങ്ങളും കഴിച്ചതിന് പിന്നാലെയാണ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായത്. 

റിപ്പോര്‍ട്ടുകളനുസരിച്ച് യുവാവ് റസ്‌റ്റോറന്റിലെ പാര്‍ട്ട് ടൈം ജോലിക്കാരനായിരുന്നു. ചൈനീസ് ഔട്ട്‌ലെറ്റില്‍ നിന്ന് ബാക്കിവന്ന സാധനങ്ങള്‍ ഇയാള്‍ കഴിക്കുകയായിരുന്നു.ഇതേതുടര്‍ന്ന് വിറയല്‍, ശ്വാസതടസ്സം, തലവേദന, കാഴ്ച മങ്ങല്‍, നെഞ്ചുവേദന എന്നിവയുണ്ടായി. അയാളുടെ ചര്‍മ്മം ചുവന്ന നിറമായി മാറിയതായും സുഹൃത്ത് പറുന്നു'പര്‍പ്പിള്‍' ആയി മാറിയെന്ന് രോഗിയുടെ ഒരു സുഹൃത്ത് പറഞ്ഞു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച യുവാവിന്  ഡോക്ടര്‍മാര്‍ മരുന്നുകളും ഓക്‌സിജനും നല്‍കിയെങ്കിലും ആരോഗ്യനില മെച്ചപ്പെട്ടില്ല. ഉടന്‍ തന്നെ അദ്ദേഹത്തെ ഹെലികോപ്റ്ററില്‍ മസാച്യുസെറ്റ്‌സ് ജനറല്‍ ആശുപത്രിയിലെ പിഐസിയുവിലേക്ക് കൊണ്ടുപോയി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം, ഒപ്പം ഭക്ഷണം കഴിച്ച മറ്റൊരാള്‍ക്ക് സമാനമായ ലക്ഷണം കണ്ടെങ്കിലും രോഗബാധ ഉണ്ടായില്ല.

രക്തത്തിന്റെയും മൂത്രത്തിന്റെയും തുടര്‍ച്ചയായ പരിശോധനകള്‍ക്ക് ശേഷം, രോഗിക്ക് നീസെറിയ മെനിഞ്ചൈറ്റിസ് എന്ന ബാക്ടീരിയ അണുബാധയാണെന്ന് കണ്ടെത്തി. അണുബാധ മൂലമുണ്ടാകുന്ന സെപ്‌സിസും അദ്ദേഹത്തിന് രോഗനിര്‍ണയം നടത്തി, കൂടാതെ ഗാംഗ്രീന്‍ വികസിപ്പിക്കാനും കാരണമായി. ഇതേത്തുടര്‍ന്ന് 19കാരന് വിരലുകളും ഇരുകാലുകളും മുറിച്ചുമാറ്റേണ്ടി വന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഗംഗാ സ്‌നാനത്തിന് ശേഷം മോദി നാളെ പത്രിക നല്‍കും; വാരാണസിയില്‍ ജനസാഗരമായി റോഡ് ഷോ; വീഡിയോ

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; മൂന്ന് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

'നിനക്ക് വെള്ളം വേണോ? വേണ്ട കയര്‍ മതി'; ഓടി രക്ഷപ്പെടുന്നതിനിടയില്‍ കിണറ്റില്‍ വീണ ഇരട്ടക്കൊലക്കേസ് പ്രതിയെ പിടികൂടി പൊലീസ്

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്: എച്ച് ഡി രേവണ്ണക്ക് ജാമ്യം

കിണര്‍ വൃത്തിയാക്കുന്നതിനിടെ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; വസ്ത്രത്തില്‍ ആധാര്‍ കാര്‍ഡ്