രാജ്യാന്തരം

ലോകത്തിലെ ഏറ്റവും വേഗം ഏറിയ ആംബുലന്‍സ്; 2.8 സെക്കന്റില്‍ 100കിലോ മീറ്റര്‍ വേഗത; വില 26 കോടി രൂപ

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ലോകത്തിലെ ഏറ്റവും വേഗം ഏറിയതും ചെലവേറിയതുമായ
ആംബുലന്‍സ് ദുബായ് എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചു. ഹൈപ്പര്‍ റെസ്‌പോണ്ടര്‍ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.

26 കോടി രൂപയാണ് ആംബുലന്‍സിന്റെ വില. ദുബായ് ആസ്ഥാനമായുള്ള ഡബ്ലു മോട്ടേഴ്സിന്റേതാണ് ഹൈപ്പര്‍സ്പോര്‍ട്ട് റെസ്‌പോണ്ടര്‍.മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗതയിലേക്ക് 2.28 സെക്കന്റ് കൊണ്ട് എത്താനാവും. മണിക്കൂറില്‍ നാന്നൂറ് കിലോമീറ്ററാണ് പരമാവധി വേഗത. ആഗോളതലത്തില്‍
ആകെ ഏഴ് ലൈക്കന്‍ ഹൈപ്പര്‍സ്പോര്‍ട്ട് യൂണിറ്റുകള്‍ മാത്രമാണുള്ളത്

മുന്‍വശത്തെ എല്‍ഇഡി ഹെഡ്ലൈറ്റുകലില്‍ 440 വജ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. സ്വര്‍ണം പൂശിയ ഇന്റീരിയര്‍ റൂഫിലും വരുന്നു. കാറിന്റെ കാബിന്‍ സ്വര്‍ണം തുന്നിച്ചേര്‍ത്ത തുകലില്‍ അപോഹോള്‍സ്റ്റേര്‍ ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി