രാജ്യാന്തരം

അമേരിക്കയില്‍ സ്വതന്ത്ര്യദിന പരേഡിനിടെ വെടിവെപ്പ്; ആറ് മരണം; 24 പേർക്ക് ഗുരുതര പരിക്ക്

സമകാലിക മലയാളം ഡെസ്ക്

ഷിക്കാ​ഗോ: അമേരിക്കയിലെ ഇല്ലിനോയിസിൽ സ്വാതന്ത്ര്യ ദിന പരേഡിനിടെ ഉണ്ടായ വെടിവെപ്പിൽ 6 പേർ മരിച്ചു. 24 പേർക്ക്  ഗുരുതരമായി പരിക്കേറ്റു.  ഹൈലാൻഡ് പാർക്ക് നഗരത്തിലാണ് സംഭവം. പരേഡ് നടക്കുന്നതിനിടെ അക്രമി സമീപത്തെ കെട്ടിട സമുച്ചയത്തിന്റെ മുകളിൽ നിന്ന് വെടിവെക്കുകയായിരുന്നു.

ഇവിടെനിന്ന് ഉപേക്ഷിച്ചനിലയിൽ തോക്ക് കണ്ടെത്തി. അക്രമിയെ പിന്നീട് പൊലീസ് പിടികൂടി. 22 കാരനായ റോബർട്ട് ക്രീമോയാണ് പിടിയിലായത്. പരേഡ് ആരംഭിച്ച് 10 മിനുട്ടിന് ശേഷമാണ് വെടിവെപ്പുണ്ടായത്. 20 തവണ വെടിയൊച്ച കേട്ടതായി ദൃക്സാക്ഷികൾ പറയുന്നു. 

മേയ് 14ന് ന്യൂയോർക്കിലെ ബഫലോയിലുള്ള സൂപ്പർമാർക്കറ്റിൽ 10 പേരും മേയ് 24ന് ടെക്സസിലെ സ്കൂളിൽ 19 കുട്ടികളും 2 അധ്യാപകരും കൊല്ലപ്പെട്ടിരുന്നു. ഇന്നലെ പുലർച്ചെ കലിഫോർണിയയിലെ സാക്രമെന്റോയിൽ നൈറ്റ് ക്ലബ്ബിലുണ്ടായ വെടിവയ്പിൽ ഒരാൾ മരിച്ചു. 

ഈ വാർത്ത കൂടി വായിക്കാം  

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ