രാജ്യാന്തരം

ദക്ഷിണാഫ്രിക്കയില്‍ ബാറില്‍ കൂട്ട വെടിവെപ്പ്; 14 പേര്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ നഗരമായ ജൊഹന്നാസ്ബര്‍ഗില്‍ ബാറിലുണ്ടായ വെടിവെപ്പില്‍ 14 പേര്‍ മരിച്ചു. മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. 

മിനിബസ് ടാക്‌സിയില്‍ വന്നിറങ്ങിയ ഒരു കൂട്ടമാളുകളാണ് അക്രമികളെന്ന് പൊലീസ് പറയുന്നു. വണ്ടിയില്‍ വന്നിറങ്ങിയ ഉടന്‍ തന്നെ ഇവര്‍ ബാറിന്റെ ഉടമകളിലില്‍ ചിലര്‍ക്ക് നേരെ തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു. 

ശനിയാഴ്ച രാത്രിയാണ് അപ്രതീക്ഷിത ആക്രമണം. ഇന്ന് രാവിലെയാണ് പൊലീസ് എത്തി മൃതദേഹങ്ങള്‍ മാറ്റിയത്.

സംഭവ സ്ഥലത്ത് നിന്ന് നിരവധി വെടിയുണ്ടകളാണ് കണ്ടെടുത്തത്. ഇതോടെയാണ് ഒരു സംഘമാളുകളാണ് ഇതിന് പിന്നിലെന്ന് പൊലീസ് കരുതുന്നത്. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വിദേശ യാത്ര നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി തിരികെ തലസ്ഥാനത്ത്; ചോദ്യങ്ങളോട് മൗനം

55 കോടിയുണ്ടോ, അമേരിക്കയില്‍ ഒരു പട്ടണം വാങ്ങാം!

സ്‌കൂള്‍ ഓഡിറ്റോറിയവും ഗ്രൗണ്ടും വിദ്യാര്‍ഥികള്‍ക്ക്, മറ്റ് ആവശ്യങ്ങള്‍ക്കു നല്‍കരുതെന്ന് ഹൈക്കോടതി

അരളിച്ചെടിയുടെ വിഷം ഹൃദയാഘാതത്തിന് കാരണമായി, സൂര്യയുടെ മരണത്തില്‍ പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്

കുറ്റാലത്ത് അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ; ഒഴുക്കിൽപെട്ട് പ്ലസ് വൺ വിദ്യാർഥി മരിച്ചു