രാജ്യാന്തരം

സൗദി അറേബ്യയിൽ മങ്കി പോക്സ് സ്ഥിരീകരിച്ചു

സമകാലിക മലയാളം ഡെസ്ക്

റിയാദ്; സൗദി അറേബ്യയിൽ മങ്കി പോക്സ് സ്ഥിരീകരിച്ചു. രാജ്യത്തിന് പുറത്തുപോയി മടങ്ങിയെത്തിയ വ്യക്തിയിലാണ് രോഗബാധ കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ചയാണ് റിയാദിൽ കേസ് റിപ്പോർട്ടു ചെയ്തത്. ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

രോ​ഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെ സാമ്പിളുകള്‍ ശേഖരിച്ച്  പരിശോധനയ്‍ക്ക് അയച്ചിട്ടുണ്ട്. ഇവര്‍ക്ക് ആര്‍ക്കും രോഗ ലക്ഷണങ്ങളില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. 

ഇന്നലെ കേരളത്തിലും മങ്കി പോക്സ് സ്ഥിരീകരിച്ചിരുന്നു. യുഎഇയിൽ നിന്നു വന്ന കൊല്ലം സ്വദേശിക്കാണ് രോ​ഗം. ഇയാൾക്കൊപ്പം വിദേശത്തുണ്ടായിരുന്ന ആൾക്ക് മങ്കി പോക്സ് സ്ഥിരീകരിച്ചിരുന്നു. നാല് ദിവസം മുൻപാണ് ഇയാൾ യുഎഇയിൽ നിന്ന് നാട്ടിൽ എത്തിയത്. തൊരുവനന്തപുരം മെഡിക്കൽ കോളജിലാണ് ഇയാൾ ചികിത്സയിൽ കഴിയുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം; നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ക്രിക്കറ്റ് കളിക്കുന്നതിനിടെ 22 കാരന്‍ കുഴഞ്ഞു വീണു മരിച്ചു

'പുഷ്പ പുഷ്പ'....,പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ പുഷ്പ 2-വിലെ ആദ്യഗാനം പുറത്ത്; ചിത്രം ഓഗസ്റ്റ് 15 ന് തീയറ്ററുകളില്‍

കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു; നാലാം ക്ലാസുകാരന് ദാരുണാന്ത്യം

പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തി, ബാങ്കില്‍ പണവുമായെത്തിയത് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് കിട്ടിയതിനാല്‍: എം എം വര്‍ഗീസ്