രാജ്യാന്തരം

രജപക്‌സെ ശ്രീലങ്കയിലേക്ക്; ഒളിവിലല്ലെന്ന് മന്ത്രി

സമകാലിക മലയാളം ഡെസ്ക്

കൊളംബൊ: ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് രാജ്യംവിട്ട മുന്‍ പ്രസിഡന്റ് ഗോതബായ രജപക്‌സെ  തിരിച്ചുവരുമെന്ന് ശ്രീലങ്കന്‍ ഗതാഗതമന്ത്രി ബന്ദുല ഗുണവര്‍ധനെ. രജപക്‌സെ ഒളിവിലല്ലെന്നും സിംഗപ്പൂരില്‍ നിന്ന് തിരിച്ച് ശ്രീലങ്കയിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

രജപക്‌സെ ഒളിവിലാണൈന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് ശ്രീലങ്കന്‍ ക്യാബിനറ്റ് വക്താവ് കൂടിയായ ജയവര്‍ധനെ കൂട്ടിച്ചേര്‍ത്തു. അതേസമയം, രജപക്‌സെ എന്നു തിരിച്ചുവരും എന്നതിനെക്കുറിച്ച് പ്രതികരിക്കാന്‍ ജയവര്‍ധനെ തയ്യാറായില്ല. 

രജപക്‌സെയ്ക്ക് പതിനാല് ദിവസത്തെ ഷോര്‍ട്ട് ടൈം വിസിറ്റ് പാസാണ് സിംഗപ്പൂര്‍ അനുവദിച്ചിട്ടുള്ളത്. ജൂലൈ പതിനാലിനാണ് രജപക്‌സെയും കുടുംബവും സിംഗപ്പൂരിലെത്തിയത്. 

പ്രക്ഷോഭകാരികള്‍ പ്രസിഡന്റിന്റെ കൊട്ടാരം പിടിച്ചെടുത്തതിന് പിന്നാലെയാണ് രജപക്‌സെ രാജ്യം വിട്ടത്. ആദ്യം മാലിദ്വീപിലേക്ക് പോയ രജപക്‌സെ, അവിടെനിന്ന് സിംഗപ്പൂരിലേക്ക് കടക്കുകയായിരുന്നു. രാജ്യം വിട്ടതിന് ശേഷമാണ് രജപക്‌സെ രാജി പ്രഖ്യാപിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രബീര്‍ പുര്‍കായസ്തയുടെ അറസ്റ്റ് നിയമ വിരുദ്ധം, ഉടന്‍ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്

ചെരുപ്പ് ഉപേക്ഷിച്ച്, മണ്ണിൽ ചവിട്ടി; ഇവിടെ ഇപ്പോള്‍ ഇതാണ് ട്രെന്‍ഡ്, വൈറൽ വിഡിയോ

'സ്കൂളിലൊക്കെ പോവുന്നുണ്ടോ?, റീല്‍സ് ഉണ്ടാക്കല്‍ മാത്രമാണോ പണി?'; ഹർഷാലിയുടെ മറുപടി ഇതാ

'വിവാഹം കഴിഞ്ഞും ബന്ധം തുടര്‍ന്നു, അതാണ് തര്‍ക്കമുണ്ടായത്'; അടിച്ചെന്ന് സമ്മതിച്ച് രാഹുലിന്റെ അമ്മ

ബൈക്കിനും സ്‌കൂട്ടറിനും ഡിമാന്‍ഡ് കൂടി, ഏപ്രിലില്‍ വില്‍പ്പനയില്‍ 31 ശതമാനം വര്‍ധന; മാരുതി, ടാറ്റ കാറുകള്‍ക്ക് ഇടിവ്