രാജ്യാന്തരം

അഭയാര്‍ഥി ബോട്ടില്‍ ജനിച്ച പെണ്‍കുഞ്ഞിന് പൗരത്വം നല്‍കി; സ്‌പെയ്‌നില്‍ ആദ്യം 

സമകാലിക മലയാളം ഡെസ്ക്


മാഡ്രിഡ്:  അഭയാർഥികൾ സഞ്ചരിച്ച ബോട്ടിൽ വെച്ച് ജനിച്ച പെൺകുഞ്ഞിന് പൗരത്വം നൽകി സ്പെയിൻ. കുഞ്ഞ് ജനിച്ച് നാല് വർഷം പിന്നിടുമ്പോഴാണ് പൗരത്വം നൽകാനുള്ള സ്പെയിൻ കോടതിയുടെ വിധി. രാജ്യത്തെ ഇത്തരത്തിലെ ആദ്യ സംഭവമാണ് ഇതെന്ന് സ്പെയിനിലെ നിയമവകുപ്പ് പറയുന്നു. 

യൂറോപ്പിലേക്കുള്ള അഭയാർത്ഥി ബോട്ടിൽ വെച്ച് 2018ലാണ് കുഞ്ഞ് ജനിച്ചത്. കാമറൂൺ സ്വദേശിയായ യുവതി കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിന്റെ സുരക്ഷയും ഭാവിയും കണക്കിലെടുത്താണ് പൗരത്വം നൽകുന്നതെന്ന് വടക്കൻ ഗ്യൂപുസ്‌കോവ പ്രവിശ്യയിലെ കോടതി ഉത്തരവിൽ പറയുന്നു. 

മറ്റ് കുട്ടികളിൽ നിന്ന് വ്യത്യസ്തയായി രാജ്യരഹിതയായി ഉപേക്ഷിക്കുന്നത് കുട്ടിയെ അസമത്വത്തിലേക്ക് നയിക്കും. പൗരത്വം നൽകാതിരുന്നാൽ വിദ്യാഭ്യാസത്തിനുള്ള അവകാശം അടക്കം കുട്ടിയുടെ അടിസ്ഥാന അവകാശങ്ങളുടെ നിഷേധം കൂടിയാകുമെന്നും കോടതി അഭിപ്രായപ്പെട്ടു. സ്പെയിനിലേക്ക് എത്തിയ അമ്മയും കുഞ്ഞും തെക്കൻ തീരദേശ പട്ടണമായ താരിഫയിൽ ആണ് കഴിയുന്നത്. 

കുഞ്ഞിന്റെ അമ്മയ്ക്ക് നേരത്തേ അംഗീകാരം ലഭിച്ചിരുന്നു. എന്നാൽ കുട്ടിയുടെ ആരോഗ്യ സുരക്ഷയ്ക്കും വിദ്യാഭ്യാസത്തിനുള്ള അംഗീകാരം ലഭിച്ചിരുന്നില്ല. സ്പെയ്നിൽ ജനിച്ചത് കൊണ്ട് മാത്രം സ്പെയിനിൽ പൗരത്വം നേടാൻ ആകില്ല. അപേക്ഷകരുടെ മാതാപിതാക്കൾ സ്പാനിഷ് പൗരന്മാരായിരിക്കുകയോ പത്ത് വർഷം സ്പെയിനിൽ ജീവിച്ചവരോ സ്പാനിഷ് പൗരനെ വിവാഹം ചെയ്തവരോ ആയിരിക്കണം എന്നാണ് നിയമം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു