രാജ്യാന്തരം

യുക്രൈനില്‍ യുഎസ് മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു 

സമകാലിക മലയാളം ഡെസ്ക്

കീവ്: യുക്രൈനില്‍ യുഎസ് മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു. ന്യൂയോര്‍ക്ക് സ്വദേശിയായ ബ്രെന്റ് റിനൗഡ് (50) എന്ന ഫോട്ടോഗ്രാഫറാണ് കൊല്ലപ്പെട്ടതെന്ന് വാർത്താ ഏജന്‍സിയായ എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു. ബ്രെന്റും യുക്രൈൻകാരായ രണ്ട് മാധ്യമപ്രവർത്തകരും കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായതെന്നാണ് റിപ്പോർട്ട്. കാറിൽ ഒപ്പമുണ്ടായിരുന്ന‌ മറ്റും രണ്ടുപേര്‍ക്കും വെടിയേല്‍ക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തു.

റഷ്യ–യുക്രൈൻ യുദ്ധത്തിൽ കൊല്ലപ്പെടുന്ന ആദ്യ വിദേശ മാധ്യമപ്രവർത്തകനാണ് ബ്രെന്റ് റിനൗഡ്. കീവിനു സമീപം ഇര്‍പിനിലായിരുന്നു ആക്രമണമുണ്ടായത്. റഷ്യൻ സേനയുടെ വെടിവെപ്പിലാണ് മാധ്യമ പ്രവ‍ർത്തകൻ കൊല്ലപ്പെട്ടതെന്ന് യുക്രൈൻ ഉദ്യോഗസ്ഥർ ആരോപിച്ചു. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ലെന്നാണ് വാർത്താ ഏജൻസികൾ റിപ്പോ‍ർട്ട് ചെയ്യുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു