രാജ്യാന്തരം

101 സ്ത്രീകളുടെ മൃതദേഹങ്ങൾ ലൈം​ഗികമായി ദുരുപയോ​ഗം ചെയ്തു; വെളിപ്പെടുത്തി ഡേവിഡ് ഫുള്ളർ; ഞെട്ടൽ

സമകാലിക മലയാളം ഡെസ്ക്

ലണ്ടൻ: ബ്രിട്ടനിൽ രണ്ട് സ്ത്രീകളെ കൊന്ന കേസിൽ ജീവപര്യന്തം തടവു ശിക്ഷ അനുഭവിക്കുന്ന പ്രതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. താൻ 101 സ്ത്രീകളുടെ മൃതദേഹങ്ങൾ ലൈം​ഗികമായി ദുരുപയോ​ഗം ചെയ്തതായി 68കാരനായ ഡേവിഡ് ഫുള്ളറാണ് കുറ്റസമ്മതം നടത്തിയത്. 

ആശുപത്രിയിൽ ഇലക്ട്രീഷനായി ജോലി ചെയ്‌തിരുന്ന ഡേവിഡ് ഫുള്ളർ കഴിഞ്ഞ ദിവസം ക്രോയ്ഡൻ ക്രൗൺ കോടതിയിൽ നടന്ന വിചാരണയിലാണ് കുറ്റസമ്മതം നടത്തിയത്. ബ്രിട്ടനിലെ കിഴക്കൻ സസെക്‌സിലായിരുന്നു ലോക മനഃസാക്ഷിയെ ഞെട്ടിപ്പിച്ച സംഭവം. 

വെൻഡി നെൽ (25), കരോലിൻ പിയേഴ്സ് ( 20) എന്നിവരെ കൊലപ്പെടുത്തിയതിനും 78 സ്ത്രീകളുടെ മൃതദേഹങ്ങൾ ദുരുപയോഗം ചെയ്‌തതിനുമാണ് ഫുള്ളർ ജീവപര്യന്തം തടവ് അനുഭവിക്കുന്നത്. 23 സ്ത്രീകളുടെ മൃതദേഹങ്ങൾ കൂടി ലൈംഗികമായി ദുരുപയോഗിച്ചുവെന്നാണ് കഴിഞ്ഞ ദിവസം പ്രതി കോടതിയിൽ സമ്മതിച്ചത്. 2008നും 2020നുമിടയിലാണ് കുറ്റകൃത്യം നടന്നത്. 

സ്ഥിരമായി രാത്രി ഷിഫ്റ്റുകൾ ചോദിച്ചു വാങ്ങിയിരുന്ന ഫുള്ളർ ഈ സമയങ്ങളിലാണ് ഹീനകൃത്യം ചെയ്‌തിരുന്നത്. നെക്രോഫീലിയ എന്ന മാനസിക പ്രശ്നമുള്ള ഡേവിഡ് ഫുള്ളർ നെക്രോ ലോർഡ് എന്ന് സ്വയം വിശേഷിപ്പിച്ചിരുന്നു. 

താൻ ചെയ്തിരുന്ന ഹീനകൃത്യങ്ങൾ ക്യാമറയിൽ പകർത്തി പ്രതി സൂക്ഷിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. മൃതദേഹങ്ങളിൽ ലൈംഗികാതിക്രമങ്ങൾ നടത്തിയതിനും ഇതിന്റെ ദൃശ്യങ്ങൾ സൂക്ഷിച്ചതിനും പ്രത്യേക ശിക്ഷയനുഭവിക്കേണ്ടി വരും. ഡിസംബർ അഞ്ചിന് കേസിൽ കോടതി വിധി പറയും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

കഞ്ചിക്കോട് പ്ലാസ്റ്റിക് സംഭരണശാലയിൽ തീപിടിത്തം

പ്ലസ് വണ്‍ അപേക്ഷ ഇന്നുമുതല്‍; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്, വിശദാംശങ്ങള്‍

ചികിത്സാപ്പിഴവെന്ന് ആരോപണം; അർധരാത്രി രോ​ഗിയുടെ മൃതദേഹവുമായി മെഡിക്കൽ കോളജിന് മുന്നിൽ ബന്ധുക്കളുടെ കുത്തിയിരിപ്പ് സമരം

വേനല്‍മഴ കനക്കുന്നു, ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്