രാജ്യാന്തരം

ഇസ്താംബുളിൽ ഉ​ഗ്ര സ്ഫോടനം; നാല് മരണം; 38 പേർക്ക് പരിക്ക് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

അങ്കാറ: തുര്‍ക്കിയിലെ ഇസ്താംബുളിൽ സ്ഫോടനം. ഇസ്താംബുളിലെ ചരിത്ര പ്രാധാന്യമുള്ള, തിരക്കേറിയ ന​ഗര പ്രദേശമായ ടാക്സിം സ്ക്വയറിലാണ് ഉ​ഗ്ര സ്ഫോടനം. വിനോദ സഞ്ചാരികൾ ഏറെ എത്തുന്ന സ്ഥലം കൂടിയാണ് ടാക്സിം സ്ക്വയർ. ഇവിടെയുള്ള പ്രമുഖ ഷോപ്പിങ് സ്ട്രീറ്റായ ഇസ്തിക്‌ലാല്‍ തെരുവിലാണ് പൊട്ടിത്തെറിയുണ്ടായത്. 

സംഭവത്തിൽ നാല് പേർ മരിച്ചതായി ഇസ്താംബുൾ ​ഗവർണർ വ്യക്തമാക്കി. സ്ഫോടനത്തിൽ 38 പേർക്ക് പരിക്കേറ്റതായും അദ്ദേഹം സ്ഥിരീകരിച്ചു. 

പ്രാദേശിക സമയം വൈകീട്ട് 4.20 ഓടെയാണ് സ്‌ഫോടനം നടന്നത്. ചാവേറാക്രമണം ആണെന്ന് സംശയിക്കുന്നു. സംഭവത്തില്‍ തുര്‍ക്കി അധികൃതര്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. സ്‌ഫോടനം നടന്ന പ്രദേശത്തെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പേര്‍ പങ്കുവെച്ചിട്ടുണ്ട്.

തെരുവിലൂടെ ആളുകൾ നടന്നു നീങ്ങുന്നതും അകലെ പൊട്ടിത്തെറിയുണ്ടാകുന്നതും വീഡിയോയിൽ കാണാം. മറ്റൊരു വീഡിയോയിൽ പരിക്കേറ്റ് വീണവരെയും കാണാം. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ ബോംബ് ഭീഷണി; വിമാനത്താവളം ഉള്‍പ്പെടെ 10 ആശുപത്രികളില്‍ പൊലീസ് പരിശോധന

സഞ്ജുവിന്റെ ത്രോ മനപ്പൂര്‍വം തടഞ്ഞതോ? ജഡേജയുടെ ഔട്ടിനെ ചൊല്ലി തര്‍ക്കം, വിഡിയോ

56 ഇഞ്ച് നെഞ്ചിന് ഇതുവരെ ധൈര്യം വന്നിട്ടില്ല; പൊതു സംവാദത്തില്‍ മോദിയെ പരിഹസിച്ച് ജയറാം രമേശ്

വിമാനത്തില്‍ നിന്ന് ചാടുമെന്ന് ഭീഷണി, എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ യാത്ര ചെയ്ത കണ്ണൂര്‍ സ്വദേശിക്കെതിരെ കേസ്

പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി; രാജസ്ഥാനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ