രാജ്യാന്തരം

അമേരിക്കയില്‍ യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ചു; ആറുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ എയര്‍ ഷോയ്ക്കിടെ, രണ്ട് യുദ്ധവിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് ആറുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അഭ്യാസ പ്രകടനത്തിനിടെ, ബോയിങ് ബി-17 യുദ്ധ വിമാനവും ചെറിയ യുദ്ധവിമാനവും തമ്മിലാണ് കൂട്ടിയിടിച്ചത്. 

ശനിയാഴ്ച ടെക്‌സാസ് ഡല്ലാസ് എക്‌സിക്യൂട്ടീവ് വിമാനത്താവളത്തിലാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ യുദ്ധവിമാനങ്ങള്‍ താഴേക്ക് പതിച്ച് കത്തിനശിച്ചു. രണ്ടു യുദ്ധവിമാനങ്ങളിലുമായി ഉണ്ടായിരുന്ന ആറുപേരും മരിച്ചതായാണ് സൂചന.

ബി -17 ബോംബര്‍ വിമാനത്തിന്റെ മുകളിലാണ് ബെല്‍ പി-63 കിങ് കോബ്ര ഇടിച്ചത്. നിയന്ത്രണംവിട്ട കിങ് കോബ്ര ബോംബറിന്റെ മുകളില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ടുവിമാനങ്ങളും തകര്‍ന്ന് രണ്ടു കഷ്ണങ്ങളായെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ