രാജ്യാന്തരം

ഭാര്യ പലചരക്കുകടയിലേക്ക് പറഞ്ഞുവിട്ടു, 46കാരന്റെ ജീവിതം മാറിമറിഞ്ഞു; ഒന്നരക്കോടിയുടെ ജാക്ക്‌പോട്ട്

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: ഭാഗ്യം എപ്പോഴാണ് ജീവിതത്തിലേക്ക് കടന്നുവരിക എന്ന് പറയാന്‍ സാധിക്കില്ല. ചിലപ്പോള്‍ ജീവിതം തന്നെ പൂര്‍ണമായി മാറിമറിയും.അമേരിക്കയിലെ മിഷിഗണ്‍ സ്വദേശിയായ പ്രെട്സണ്‍ മാക്കിയ്ക്കും സംഭവിച്ചത് ഇതാണ്. 

ഭാര്യ പറഞ്ഞത് അനുസരിച്ച് പലചരക്കു കടയില്‍ പോയതോടെയാണ് നാല്‍പ്പത്താറുകാരനായ ഇദ്ദേഹത്തിന്റെ ഭാഗ്യം തെളിഞ്ഞത്. 190,736 ഡോളര്‍ അഥവാ ഒന്നരക്കോടിരൂപ (1,54,82,956) യുടെ ലോട്ടറിയാണ് പ്രെസ്റ്റണ് അടിച്ചത്.

പതിവുപോലെ ഓഫീസ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പ്രെസ്റ്റണ് ഭാര്യയുടെ സന്ദേശം വന്നത്. വരുമ്പോള്‍ പലചരക്കുകടയില്‍നിന്ന് കുറച്ചുസാധനങ്ങള്‍ വാങ്ങിവരണമെന്നായിരുന്നു ഭാര്യ സന്ദേശത്തില്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന്, വീട്ടിലേക്കുള്ള യാത്രയ്ക്കിടെ സാധനങ്ങള്‍ വാങ്ങാനായി, പ്രെസ്റ്റണ്‍ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ മയേറിന്റെ ഒരു കടയില്‍ കയറി. അവിടെനിന്ന് എടുത്ത ടിക്കറ്റിലൂടെയാണ് പ്രെസ്റ്റണ് ജാക്ക് പോട്ട് അടിച്ചത്. സെപ്റ്റംബര്‍ 29-നായിരുന്നു നറുക്കെടുപ്പ്.

സാധാരണയായി, സമ്മാനത്തുക 200,000 ഡോളറില്‍ കൂടുതല്‍ അല്ലെങ്കില്‍ താന്‍ ജാക്ക്പോട്ട് കളിക്കാറില്ല. എന്നാല്‍ അന്ന് എടുക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സമ്മാനത്തുകയില്‍ ഒരു ഭാഗം നിക്ഷേപിക്കാനും മറ്റൊരു ഭാഗം കുടുംബവുമായി പങ്കുവെക്കാനുമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്