രാജ്യാന്തരം

അക്രമി സംഘം ഇരച്ചെത്തി; തുരുതുരെ വെടിയുതിർത്തു; മെക്സിക്കോയിൽ മേയറടക്കം 18 പേർ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ ക്രിമിനൽ സംഘത്തിന്റെ വെടിയേറ്റ് മേയർ ഉൾപ്പെടെ 18 പേർ മരിച്ചു. മെക്സിക്കോയിലെ സാന്‍ മിഗുവല്‍ ടോട്ടോലപാന്‍ നഗരത്തിലാണ് വെടിവയ്പ്പുണ്ടായത്. മേയര്‍ കോണ്‍റാഡോ മെന്‍ഡോസയാണ് വെടിയേറ്റു മരിച്ചത്. മെന്‍ഡോസയുടെ പിതാവും മുന്‍ മേയറുമായ ജുവാന്‍ മെന്‍ഡോസയുള്‍പ്പെടെയുള്ള മറ്റുനഗരസഭാ അധികൃതരും കൊല്ലപ്പെട്ടവരിലുണ്ട്. 

ആക്രമണത്തിന്റെ ഉത്തരവാദിത്വം ലോസ് ടെക്വിലറോസ് എന്ന ക്രിമിനല്‍ സംഘം ഏറ്റെടുത്തു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് തങ്ങളാണ് ആക്രമണം നടത്തിയതെന്ന് സംഘം വെളിപ്പെടുത്തിയത്. എന്നാല്‍ വെളിപ്പെടുത്തൽ അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

സാന്‍ മിഗുവല്‍ ടോട്ടോലപാനിലെ സിറ്റി ഹാളിലേക്ക് ഇരച്ചെത്തിയ ക്രിമിനൽ സംഘം തുരുതുരെ വെടിവയ്ക്കുകയായിരുന്നു. കെട്ടിടത്തിന്റെ ചുമരുകളിൽ നിരവധി വെടിയുണ്ടകളും പാടുകൾ പതിഞ്ഞിട്ടുണ്ട്. മരിച്ചവരിൽ പൊലീസ് ഉദ്യോ​ഗസ്ഥരും കൗൺസിൽ പ്രവർത്തകരുമുണ്ട്. 

കഴിഞ്ഞ കുറച്ച് ആഴ്ചകളായി മെക്സിക്കോയില്‍ തുടര്‍ച്ചയായി ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലുണ്ടായ സമാനമായ വെടിവയ്പ്പില്‍ 10 പേർക്കാണ് ജീവൻ നഷ്ടമായത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2006 ഡിസംബര്‍ മുതല്‍ 3,40,000 കൊലപാതകങ്ങളാണ് മെക്സിക്കോയില്‍ റിപ്പോര്‍ട്ട് ചെയ്തത്. മെക്സിക്കന്‍ സര്‍ക്കാര്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതിനു പിന്നാലെയാണ് വിവിധയിടങ്ങളിൽ ഇത്തരം ആക്രമണങ്ങൾ അരങ്ങേറിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്