രാജ്യാന്തരം

നാടുവിട്ട രജപക്‌സെ ശ്രീലങ്കയില്‍ തിരിച്ചെത്തി; സുരക്ഷയ്ക്ക് പ്രത്യേക സംഘം

സമകാലിക മലയാളം ഡെസ്ക്


കൊളംബോ: സാമ്പത്തിക പ്രതിസന്ധിക്കിടയിൽ പലായനം ചെയ്ത ശ്രീലങ്കൻ മുൻ പ്രസിഡന്റ് ഗോതബായ രജപക്സെ വെള്ളിയാഴ്ച രാജ്യത്ത് തിരിച്ചെത്തി. മന്ത്രിമാരും രാഷ്ട്രീയക്കാരും ഉൾപ്പെടുന്ന സംഘം രജപക്‌സെയെ സ്വീകരിച്ചു. 

52 ദിവസത്തെ പ്രവാസം അവസാനിപ്പിച്ചാണ് രജപക്‌സെയുടെ മടങ്ങിവരവ്. ബാങ്കോക്കിലായിരുന്നു രജപക്സെ. ബാങ്കോക്കിൽ നിന്ന് സിംഗപ്പൂർ വഴിയുള്ള വാണിജ്യ വിമാനത്തിലാണ് ശ്രീലങ്കയിലേക്ക് തിരിച്ചെത്തിയത്. അതേ സമയം രജപക്സെ കുടുംബത്തെ വിക്രമസിംഗെ സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിയിൽ രോഷാകുലരായ പ്രതിഷേധക്കാർ ഔദ്യോഗിക വസതിയും ഓഫീസും കയ്യടക്കിയതോടെയാണ് രജപക്സെ നാടുവിടുന്നത്. ജൂലൈ 13 ന് പുലർച്ചെ രാജപക്‌സെ ശ്രീലങ്ക വിട്ട് സിംഗപ്പൂരിൽ പോയത്. പിന്നാലെ പ്രസിഡന്റ് സ്ഥാനത്തു നിന്നുള്ള രാജിക്കത്ത് ഇമെയിൽ മുഖേനെ സ്പീക്കറക്ക് കൈമാറിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്