രാജ്യാന്തരം

100 വിമാനങ്ങൾ റദ്ദാക്കി, സമയക്രമത്തിലും മാറ്റം; രാജ്ഞിയുടെ സംസ്‌കാരസമയത്ത് ഹീത്രോ ആകാശം നിശബ്ദമാകും 

സമകാലിക മലയാളം ഡെസ്ക്

ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരചടങ്ങിനിടെ വിമാനസർവീസുകൾ മൂലമുണ്ടാകുന്ന ശബ്ദം പരമാവധി കുറയ്ക്കാൻ നടപടിയുമായി ബ്രിട്ടീഷ് എയർവേയ്‌സ്. ഇതിനായി തിങ്കളാഴ്ച ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽനിന്ന് സർവീസ് നടത്തുന്ന 100 വിമാനങ്ങൾ റദ്ദാക്കി. കൂടാതെ മറ്റ് വിമാനങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുത്തുകയും ചെയ്തു. എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായാണ് ഈ നടപടി.

തിങ്കളാഴ്ച്ച രാവിലെ 11.40 മുതല്‍ 12.10 വരെ ഹീത്രോ വിമാനത്താവളത്തില്‍ ഒരു വിമാനവും സര്‍വീസ് നടത്തില്ല. ണ്ട് മിനിറ്റ് മൗനാചരണം ഉള്‍പ്പെടെയുള്ള മരണാനന്തചടങ്ങുകളെ വിമാനങ്ങളുടെ ശബ്ദം ബാധിക്കാതിരിക്കാനാണ് ഈ ക്രമീകരണം. ഉച്ചയ്ക്ക് 1.45 മുതല്‍ 35 മിനിറ്റ് ഒരു വിമാനവും ഹീത്രോവിലിറങ്ങില്ല. രാജ്ഞിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയെ തടസപ്പെടുത്താതിരിക്കാനാണിത്. പ്രദക്ഷിണയാത്ര വിന്‍ഡ്‌സര്‍ കൊട്ടാരത്തിലേക്കടുക്കുമ്പോള്‍ 3.05 മുതല്‍ ഒരുമണിക്കൂര്‍ വിമാനത്താവളത്തില്‍നിന്നുള്ള സര്‍വീസുകള്‍ ഉണ്ടായിരിക്കില്ല. രാത്രി ഒമ്പത് മണിവരെ സര്‍വീസുകളില്‍ നിയന്ത്രണം ഉണ്ടായിരിക്കുമെന്നതിനാൽ 15 ശതമാനം വിമാനസര്‍വീസുകളെ സമയക്രമീകരണം ബാധിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി

ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളില്‍ കീടനാശിനിയുടെ അംശം; റിപ്പോര്‍ട്ടുകള്‍ തള്ളി എഫ്എസ്എസ്‌എഐ