രാജ്യാന്തരം

92-ാം വയസിലെ പ്രണയം, വിവാഹം നിശ്ചയിച്ച് ആഴ്‌ചകൾക്കുള്ളിൽ പിൻമാറി മർഡോക്ക്

സമകാലിക മലയാളം ഡെസ്ക്

മെൽബൺ: കാമുകി ആൻ ഡെസ്ലിയുമായിട്ടുള്ള വിവാഹത്തിൽ നിന്നും പിൻമാറി മാധ്യമ വ്യവസായ രം​ഗത്തെ പ്രമുഖനായ റുപ്പേർട്ട് മർഡോക്ക്. കഴിഞ്ഞ മാസമാണ് മർഡോക്ക് 92-ാം വയസിൽ അഞ്ചാം തവണ വിവാഹിതനാകുന്നു എന്ന വാർത്ത പുറത്ത് വരുന്നത്.

66 കാരിയായ കാമുകി ആൻ ഡെസ്ലിയുമായിട്ടുള്ള വിവാഹ നിശ്ചയവും കഴിഞ്ഞിരുന്നു. എന്നാൽ ഇരുവരും വിവാഹത്തിൽ നിന്നും പിൻമാറിയെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. കാമുകിയുടെ തീവ്രമായുള്ള മതപരമായ കാഴ്ചപ്പാടുകളാണ് വേർപിരിയാനുള്ള കാരണമെന്ന് വാനിറ്റി ഫെയർ റിപ്പോർട്ട് ചെയ്‌തിരുന്നു. എന്നാൽ മർ‍ഡോക്കിന്റെ വക്താവ് ഇക്കാര്യം നിഷേധിച്ചു.

സാൻ സാൻ ഫ്രാൻസിസ്‌കോയിലെ പൊലീസ് ച്ലാപിനായിരുന്നു ആൻ ഡെസ്ലി. ഗായകനും റേഡിയോ ആന്റ് ടിവി എക്‌സിക്യൂട്ടീവും ആയിരുന്ന ചെസ്റ്റർ സ്മിത്തായിരുന്നു ആനിന്റെ ആദ്യ ഭർത്താവ്. ഇദ്ദേഹം 2008-ൽ മരിച്ചു. കഴിഞ്ഞ സെപ്‌റ്റംബറിലാണ് ആൻ മർഡോക്കിനെ കണ്ടുമുട്ടുന്നത്. ഇത് ജീവിതത്തിലെ അവസാന പ്രണമാണെന്നും സന്തോഷവാനാണെന്നുമായിരുന്നു
 ആനുമായിട്ടുള്ള പ്രണയത്തെ കുറിച്ച് വളരെ വികാരനിർഭരമായി മർഡോക്ക് അന്ന് പ്രതികരിച്ചത്. 

കഴിഞ്ഞ വർഷമാണ് മുൻ മോഡലും നടിയുമായ നാലാം ഭാര്യ ജെറി ഹാളുമായി മർഡോക്ക് ബന്ധം വേർപിരിഞ്ഞത്. എയർ ഹോസ്റ്റസായിരുന്ന പട്രീഷ്യ ബുക്കറാണ് മർഡോക്കിന്റെ ആദ്യ ഭാര്യ. 1966-ൽ ഇരുവരും പിരിഞ്ഞു. പിന്നീട് സ്‌കോട്ടിഷ് പത്രപ്രവർത്തക അന്ന മാനെ വിവാഹം ചെയ്തു. 1999-ൽ ഈ ബന്ധവും പിരിഞ്ഞു. ബിസിനസ് രംഗത്ത് നിന്നുള്ള വെൻഡി ഡാങ്ങാണ് മൂന്നാം ഭാര്യ. ഈ ബന്ധം 2014-ൽ അവസാനിച്ചു. മർഡോക്കിന് മൂന്ന് ഭാര്യമാരിലായി ആറ് മക്കളാണുള്ളത്. മെൽബണിൽ 1931 മാർച്ച് 11-നാണ് മർഡോക്കിന്റെ ജനനം. പ്രമുഖ മാധ്യമപ്രവർത്തകനും ദി ഹെറാൾഡ് ആൻഡ് വീക്കിലി ടൈംസിന്റെ ഉടമയുമായിരുന്ന കെയ്ഹ് മർഡോക്കാണ് പിതാവ്. ഓസ്ട്രേലിയയിൽ ജനിച്ച മർഡോക്ക് ഇപ്പോൾ യുഎസ് പൗരനാണ്.  

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വന്തം വൃക്ക വില്‍ക്കാന്‍ ശ്രമിച്ചു, സാധ്യത മനസ്സിലായതോടെ റാക്കറ്റിന്‍റെ ഭാഗമായി, സബിത്തിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘം

ഒറ്റയടിക്ക് 480 രൂപയുടെ ഇടിവ്; സ്വര്‍ണവില 55,000ല്‍ താഴെ

'ഞാന്‍ ആര്‍എസ്എസുകാരന്‍, സംഘടനയിലേക്ക് തിരിച്ച് പോകുന്നു'; കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി

മുന്‍വാതില്‍ കുത്തിത്തുറന്ന് അകത്തുകയറി; കണ്ണൂരില്‍ പ്രവാസിയുടെ വീട്ടില്‍ നിന്ന് 75 പവന്‍ കവര്‍ന്നു

17കാരന്‍ ഓടിച്ച കാറിടിച്ച് രണ്ട് പേര്‍ മരിച്ച സംഭവം; പിതാവും അറസ്റ്റില്‍