രാജ്യാന്തരം

വരുന്നത് ആണവ മഹായുദ്ധം; ബൈഡന്‍ നയിക്കുന്നത് നാശത്തിലേക്ക്: ട്രംപ്

സമകാലിക മലയാളം ഡെസ്ക്

വാഷിങ്‌ടൺ: അമേരിക്കയിലെ ജോ ബൈഡന്റെ ഭരണം മൂന്നാം ലോകമഹാ യുദ്ധത്തിലേക്ക് ലോകരാഷ്ട്രങ്ങളെ നയിക്കുമെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ്. ബൈഡന്റെ ഭരണത്തിൻ കീഴിൽ അമേരിക്ക ഇപ്പോൾ ഛിന്ന
ഭിന്നമായിരിക്കുകയാണ്. പല രാജ്യങ്ങളും ഇപ്പോൾ അമേരിക്കക്കെതിരെ ആണവായുധം ഉപയോ​ഗിക്കാൻ ആലോചിക്കുന്നണ്ടെന്നും ട്രംപ് ഫ്ലോറിഡയിൽ നടത്തിയ പ്രസം​ഗത്തിൽ വിമർശിച്ചു.

ലൈം​ഗികാരോപണ കേസിൽ ന്യൂയോർക്ക് കോടതിയിൽ കീഴടങ്ങിയ ശേഷം ഫ്ലോറിഡയിൽ മടങ്ങിയത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ വിമർശനം. തന്റെ ഭരണകാലത്ത് മറ്റൊരു രാജ്യവും അമേരിക്കയെ കുറിച്ച് അങ്ങനെ ഒന്ന് ആലോചിച്ചിരുന്നില്ലെന്നും ട്രംപ് പറഞ്ഞു. നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും അത് സംഭവിക്കും. അമേരിക്കയുടെ സാമ്പത്തിക അവസ്ഥ കൂപ്പുകുത്തുകയാണ്. പണപ്പെരുപ്പം നിയന്ത്രിക്കാൻ കഴിയുന്നില്ല. റഷ്യ ചൈനയുമായും സൗദി അറേബ്യ ഇറാനുമായും സഖ്യത്തിലായിരിക്കുന്നു. ചൈന, റഷ്യ, ഇറാൻ, ഉത്തര കൊറിയ എന്നീ രാജ്യങ്ങൾ ഒന്നിച്ച് വിനാശകരമായ ഒരു സഖ്യം ഉണ്ടാക്കിയിരിക്കുകയാണ് തന്റെ ഭരണത്തിൽ ഇത്തരത്തിൽ ഒന്നും സംഭവിച്ചിട്ടില്ല. 

താൻ ആയിരുന്നു അമേരിക്കയുടെ പ്രസിഡന്റെങ്കിൽ റഷ്യ യുക്രൈനെ ആക്രമിക്കില്ലായിരുന്നു. ഈ രക്തച്ചൊരിച്ചിൽ ഒഴിവാക്കുമായിരുന്നു. ഏറ്റവും വലിയ ശക്തി എന്നതിൽ നിന്നും അകന്ന് പോകുന്നതിലും വലിതായിട്ടൊന്നും ഇല്ല. അമേരിക്കൻ ഡോളറിന്റെ വിലയിടിഞ്ഞു കൊണ്ടിരിക്കുകയാണ്. അത് ലോകരാഷ്ട്രങ്ങൾക്കിടയിൽ നമ്മളുടെ നിലവാരം ഇടിക്കും. 200 വർഷത്തിനിടെ നമ്മൾ നേരിടുന്ന വലിയ പ്രശ്‌നമിതായിരിക്കും ഇത്. ബൈഡൻ രാജ്യത്തെ നശിപ്പിക്കുകയാണെന്നും ട്രംപ് വിമർശിച്ചു.  അമേരിക്കയിലെ ഏറ്റവും മോശമായ അഞ്ച് പ്രസിഡന്റുമാരെ എടുത്താൽ അവർ ചെയ്ത മുഴുവൻ മോശം കാര്യങ്ങൾ ചേർത്തുവെച്ചാലും ബൈൻ ഭരണകൂടം ചെയ്യുന്ന അത്രയും വരില്ലെന്ന് ട്രംപ് പറഞ്ഞു.

ചെവ്വാഴ്ച രാത്രി ഇന്ത്യൻ സമയം 11മണിയോടെയാണ് ഡോണൾഡ് ട്രംപ് മാൻഹാട്ടൺ കോടതിയിൽ കീഴടങ്ങിയത്. 34 കുറ്റങ്ങളാണ് കോടതി ട്രംപിനെതിരെ ചുമത്തിയത്. ആദ്യമായാണ് അമേരിക്കയിൽ ഒരു മുൻ പ്രസിഡന്റ് ക്രിമിനൽ കേസിൽ അറസ്റ്റിലാകുന്നത്. പോൺ താരം സ്‌റ്റോമി ഡാനിയൽസിന് 2016-ലെ തെരഞ്ഞെടുപ്പിന് മുൻപ് ട്രംപ് 1,30,000 ഡോളർ നൽകിയെന്നാണ് കേസ്.

ട്രംപുമായുള്ള ബന്ധം രഹസ്യമായി വെക്കണമെന്ന് ആവശ്യപ്പെട്ടാണ് പണം നൽകിയതെന്നായിരുന്നു ആരോപണം.എന്നാൽ തെരഞ്ഞെടുപ്പ് ഫണ്ടിൽ നിന്നാണ് ട്രംപ് പണം കൈമാറിയതെന്നും അതുവഴി സാമ്പത്തിക ക്രമക്കേട് നടത്തിയെന്നുമാണ് പ്രധാന ആരോപണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം