രാജ്യാന്തരം

വല തുപ്പി ഇര പിടിക്കുന്ന 'സ്‌പൈഡര്‍മാന്‍'; വിചിത്ര ജീവിക്ക് 'രക്തദാഹി ഇമേജ്'; നടുക്കുന്ന വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ല വിരിച്ച് ശത്രുക്കളെ പിടികൂടുന്ന സ്‌പൈഡര്‍മാന്‍ സിനിമയിലെ രംഗങ്ങള്‍ കാഴ്ചക്കാർ ഏറെ ആസ്വദിച്ചിട്ടുണ്ട്. ഇപ്പോള്‍ സമാനമായ നിലയില്‍ വല തുപ്പി ഇര പിടിക്കുന്ന വിചിത്ര ജീവിയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഒരേയൊരു വ്യത്യാസമേ, ഇവ തമ്മില്‍ ഉള്ളൂ. സ്‌പൈഡര്‍മാന്‍ പരോപകാരത്തിനാണെങ്കില്‍ ഈ ചെറുവിര വല തുപ്പുന്നത് ഇരതേടാന്‍ വേണ്ടിയാണെന്ന് മാത്രം. 

ഓഡ്ലി ടെറിഫൈയിങ് എന്ന ട്വിറ്റര്‍ പേജിലാണ് വിചിത്ര വിരയുടെ ദൃശ്യം പങ്കുവച്ചത്.ചുവന്ന വിരയും ഇരതേടാനായി അതു സ്വീകരിക്കുന്ന വ്യത്യസ്തമായ മാര്‍ഗവുമാണ് വീഡിയോയെ ശ്രദ്ധേയമാക്കുന്നത്. മറൈന്‍ റിബണ്‍ വേം ഇനത്തില്‍പ്പെടുന്നതാണ് ഈ ജീവി. മനുഷ്യരിലെ ശ്വാസകോശത്തിനു സമാനമായ ഒരു അവയവമാണ് ഇവയുടെ വല തുപ്പലിനു പിന്നിലെന്നാണ് നോര്‍ത്ത് കാരോലൈന യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പറയുന്നത്.

ഇരയുടെ സാമീപ്യമറിയുമ്പോള്‍ ഈ വിരയുടെ ഉള്ളില്‍ നടക്കുന്ന ചില ശാരീരിക പ്രക്രിയകളുടെ ഭാഗമാണ് ഈ വല തുപ്പല്‍.  വളരെ കുറച്ച് നിമിഷങ്ങള്‍ മാത്രമേ വെളുത്ത വല ശരീരത്തില്‍ നിന്ന് വെളിയില്‍ വരുകയുള്ളൂ. ഇരയെ കിട്ടിക്കഴിഞ്ഞാല്‍ ഇവ സ്വയം തന്നെ ശരീരത്തിനുള്ളിലേക്ക് വലിഞ്ഞുപൊയ്‌ക്കൊള്ളും. ഇരകള്‍ ആ ഉറയില്‍പെട്ട് വിരയുടെ വയറ്റിലെത്തുകയാണ് ചെയ്യുന്നതെന്നാണ് അവരുടെ വിശദീകരണം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ എസ് ഹരിഹരന്റെ വീടിന് നേര്‍ക്ക് ആക്രമണം, സ്‌കൂട്ടറിലെത്തിയ സംഘം സ്‌ഫോടക വസ്തു എറിഞ്ഞു

ബംഗളൂരുവിനെതിരെ ഡല്‍ഹിക്ക് 188 റണ്‍സ് വിജയലക്ഷ്യം

കരമന അഖില്‍ വധം: മുഖ്യ പ്രതി സുമേഷ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും പിടിയില്‍

ഉണ്ണിത്താന് വേണ്ടി പുറത്ത് പോകുന്നു, രാജി ഭീഷണിയുമായി ബാലകൃഷ്ണന്‍ പെരിയ

സഞ്ജുവിന്റെ ത്രോ മനപ്പൂര്‍വം തടഞ്ഞതോ? ജഡേജയുടെ ഔട്ടിനെ ചൊല്ലി തര്‍ക്കം, വിഡിയോ