രാജ്യാന്തരം

എൻജിനിൽ പക്ഷി ഇടിച്ചു, യാത്രാമധ്യേ വിമാനത്തിന് തീപിടിച്ചു; അടിയന്തര ലാൻഡിങ്, ഒഴിവായത് വൻദുരന്തം- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ന്യൂയോർക്ക്: അമേരിക്കയിൽ യാത്രാമധ്യേ വിമാനത്തിന് തീപിടിച്ചു. വിമാനത്തിന്റെ എൻജിനിൽ പക്ഷി ഇടിച്ചതിനെ തുടർന്നാണ് തീപിടിച്ചത്. വിമാനം അടിയന്തരമായി താഴെ ഇറക്കിയതിനാൽ ദുരന്തം ഒഴിവായി.

ഞായറാഴ്ച രാവിലെയാണ് സംഭവം. ഒഹിയോയിലെ കൊളംബസ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് യാത്ര പുറപ്പെട്ട് അമേരിക്കൻ വിമാനത്തിനാണ് തീപിടിച്ചത്. ഫീനിക്സിലേക്ക് തിരിച്ച് ഉടൻ തന്നെ എൻജിനിൽ പക്ഷി ഇടിച്ച് വിമാനത്തിന് തീപിടിക്കുകയായിരുന്നു. വിമാനത്തിൽ നിന്ന് തീ ഉയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തെ കുറിച്ച് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്വേഷണം ആരംഭിച്ചു.

കൊളംബസ് വിമാനത്താവളത്തിൽ നിന്ന് അഞ്ചുമൈൽ അകലെ വച്ച് ബോയിങ് 737 വിമാനത്തിൽ നിന്നാണ് തീ ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വിമാനം തിരിച്ചിറക്കാൻ തീരുമാനിക്കുകയായിരുന്നു. ആർക്കും ആളപായമില്ല.ആർക്കും പരിക്കേറ്റതായും റിപ്പോർട്ടുകളില്ല.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കെജരിവാള്‍ സമൂഹത്തിനു ഭീഷണിയല്ല'; ഇക്കഴിഞ്ഞ ഒന്നര വര്‍ഷവും അദ്ദേഹം പുറത്തായിരുന്നില്ലേ?: സുപ്രീം കോടതി

ബന്ധുവീട്ടില്‍ വിവാഹത്തിന് എത്തി; മലപ്പുറത്ത് രണ്ട് കുട്ടികള്‍ ക്വാറിയില്‍ മുങ്ങിമരിച്ചു

അങ്കണവാടി കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു, മധ്യവയസ്‌കന്‍ അറസ്റ്റില്‍

'എനിക്ക് എല്ലാ സ്വാതന്ത്ര്യങ്ങളും തന്ന മനുഷ്യൻ, ജീവിച്ചിരുന്നെങ്കിൽ 60 വയസാകുമായിരുന്നു': താര കല്യാൺ

വാഹനവില്‍പ്പന കുതിച്ചുകയറി; ടാറ്റ മോട്ടേഴ്‌സിന്റെ ലാഭത്തില്‍ വന്‍വര്‍ധന, ലാഭവീതം ആറുരൂപ