രാജ്യാന്തരം

പാകിസ്ഥാനിലെ ട്രെയിന്‍ അപകടം: മരണം 30 കവിഞ്ഞു; 80 ലേറെ പേര്‍ക്ക് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

കറാച്ചി: പാകിസ്ഥാനിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 30 കവിഞ്ഞു. 80 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ട്രെയിനിന്റെ പത്തോളം ബോഗികളാണ് പാളംതെറ്റിയത്.

കറാച്ചിയില്‍ നിന്ന് റാവല്‍പിണ്ടിയിലേക്കു പോയ ഹസാര എക്‌സ്പ്രസ് ട്രെയിനാണ് ഞായറാഴ്ച നവാബ്ഷാ ജില്ലയിലെ സര്‍ഹരി റെയില്‍വേ സ്റ്റേഷനു സമീപം അപകടത്തില്‍പെട്ടത്. 

അപകട സമയത്ത് ആയിരത്തിലേറെ പേര്‍ ട്രെയിനിലുണ്ടായിരുന്നു. അപകടകാരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് റെയില്‍വേ മന്ത്രി ഖവാജ സാദ് റഫീഖ് പറഞ്ഞു. 

സാങ്കേതിക തകരാറാണോ, ബോധപൂര്‍വം ഉണ്ടാക്കിയ അപകടമാണോ എന്നാണ് അന്വേഷിക്കുന്നതെന്ന് മന്ത്രി സൂചിപ്പിച്ചു. ട്രെയിന്‍ പതിവ് വേഗതയിലായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സോളാര്‍ സമരം പെട്ടെന്ന് അവസാനിച്ചത് എങ്ങനെയാണ്? മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഫഹദ് ഫാസിലും ജീത്തു ജോസഫും ഒന്നിക്കുന്നു: ആവേശത്തിൽ ആരാധകർ

കർശനമായ ഭക്ഷണക്രമം, രണ്ടാഴ്ച കൊണ്ട് കുറച്ചത് 10 കിലോ; കുറിപ്പുമായി പാർവതി

തലസ്ഥാനത്ത് ശക്തമായ മഴ; ഒരു മണിക്കൂറില്‍ പെയ്തത് 52 മില്ലിമീറ്റര്‍, താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍