രാജ്യാന്തരം

'ഖുറാനെ അധിക്ഷേപിച്ചു'; പാകിസ്ഥാനില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ ആക്രമണം

സമകാലിക മലയാളം ഡെസ്ക്

പാകിസ്ഥാനില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ ആക്രമണം. ഇസ്ലാം മതനിന്ദ നടത്തി എന്നാരോപിച്ചാണ് പള്ളികള്‍ക്ക് നേരെ ആക്രമണം നടന്നത്.  ഫൈസലാബാദിലെ ജരാന്‍വാല ജില്ലയിലാണ് ആക്രമണം നടന്നത്. ശുചീകരണ തൊഴിലാളിയായി ജോലി ചെയ്യുന്ന ഒരു ക്രിസ്ത്യാനി ഖുറാനെ കുറിച്ച് മോശം പരാമര്‍ശം നടത്തിയതാണ് അക്രമ സംഭവങ്ങള്‍ക്ക് കാരണം എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അക്രമാസക്തമായ ജനക്കൂട്ടം ഇയാളുടെ വീടും അടുത്തുള്ള ക്രിസ്ത്യന്‍ പള്ളികളും നശിപ്പിക്കുകയായിരുന്നു. 

ജനക്കൂട്ടം പള്ളിക്ക് മുകളില്‍ കയറി കുരിശ് മറിച്ച് താഴെയിടുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. 
മതനിന്ദ കുറ്റം ചുമത്തി ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പാകിസ്ഥാനില്‍ മതനിന്ദ മരണശിക്ഷ വരെ ലഭിക്കുന്ന കുറ്റമാണ്. 

പാകിസ്ഥാനില്‍ മതനിന്ദ ആരോപിച്ച് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ പതിവാണ്. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ഒരു ശ്രീലങ്കന്‍ പൗരനെ ആള്‍ക്കൂട്ടം മര്‍ദിച്ച് തീകൊളുത്തി കൊന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാസര്‍കോട് പുലര്‍ച്ചെ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി, കമ്മല്‍ മോഷ്ടിച്ച് ഉപേക്ഷിച്ചു; കുട്ടി ആശുപത്രിയില്‍

ഇരട്ടയാറിലെ പെണ്‍കുട്ടിയുടെ കഴുത്തില്‍ മുറുക്കിയ ബെല്‍റ്റ് അച്ഛന്റേത്; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കാത്ത് പൊലീസ്

കൂടിയും കുറഞ്ഞും സ്വര്‍ണവില; 53,500ന് മുകളില്‍

ഡല്‍ഹിയുടെ ജയം ആഘോഷിച്ചത് രാജസ്ഥാന്‍; സഞ്ജുവും സംഘവും പ്ലേ ഓഫ് ഉറപ്പിച്ചു

വരള്‍ച്ചയില്‍ 257 കോടിയുടെ കൃഷിനാശം, കൂടുതല്‍ നഷ്ടം ഇടുക്കിയില്‍; കേന്ദ്രസഹായം തേടും