രാജ്യാന്തരം

അഫ്ഗാനില്‍ ജനാധിപത്യത്തിനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വിലക്ക്; ശരിയത്തില്‍ പറയുന്നില്ലെന്ന് താലിബാന്‍

സമകാലിക മലയാളം ഡെസ്ക്

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ജനാധിപത്യവും രാഷ്ട്രീയ പാര്‍ട്ടികളും നിരോധിച്ച് താലിബാന്‍. ശരിയ നിയമത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ നിരോധനം. അഫ്ഗാനില്‍ അധികാരം പിടിച്ചെടുത്തതിന്റെ രണ്ടാം വാര്‍ഷികത്തിലാണ് താലിബാന്റെ പ്രഖ്യാപനം വന്നത്. 

നിയമ മന്ത്രി അബ്ദുള്‍ ഹക്കിം ഷരേയിയാണ് പുതിയ മാറ്റങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്. 'മുസ്ലിം ജനങ്ങളുടെ ദൈനംദിന ജീവിതത്തെ നിയന്ത്രിക്കുന്ന നിയമങ്ങളും ചട്ടങ്ങളും അടങ്ങിയ ശരിഅത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്ന ആശയമില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ ശരിയ അനുമതി നല്‍കുന്നില്ല. അവര്‍ ദേശീയ താത്പര്യം സംരക്ഷിക്കുന്നവരല്ല. രാഷ്ട്രം അവരെ പ്രോത്സാഹിപ്പിക്കുന്നില്ല'- അബ്ദുള്‍ ഹക്കിം പറഞ്ഞു. 

അഫ്ഗാനിസ്ഥാന്‍ നിയമ മന്ത്രാലയത്തിന്റെ 2021 വരെയുള്ള കണക്ക് പ്രകാരം ചെറുതും വലുതുമായി എഴുപത് രാഷ്ട്രീയ പാര്‍ട്ടികളാണ് നിലവില്‍ രാജ്യത്തുള്ളത്. എന്നാല്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതോടെ, ഇവയില്‍ ഭൂരിപക്ഷത്തിന്റെയും പ്രവര്‍ത്തനം നിലച്ചു. 

അധികാരത്തിലെത്തിയാല്‍ മനുഷ്യാവാകാശങ്ങള്‍ ലംഘിക്കില്ല എന്നായിരുന്നു താലിബാന്‍ 2021ല്‍ ഭരണം പിടിച്ചെടുത്തപ്പോള്‍ നല്‍കിയ വാഗ്ദാനം. എന്നാല്‍, ഭരണം രണ്ടുവര്‍ഷം പൂര്‍ത്തിയായപ്പോഴേക്കും കടുത്ത നിയന്ത്രണങ്ങളാണ് അഫ്ഗാനില്‍ നടപ്പിലാക്കിയത്. സ്ത്രീകള്‍ ജോലിക്ക് പോകുന്നതും പെണ്‍കുട്ടികള്‍ സര്‍വകലാശാലകളില്‍ പഠിക്കുന്നതും താലിബാന്‍ വിലക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു