രാജ്യാന്തരം

മനുഷ്യക്കടത്തെന്ന് സംശയം; 303 ഇന്ത്യക്കാരുമായി എത്തിയ വിമാനം ഫ്രാന്‍സില്‍ പിടിച്ചിട്ടു, അന്വേഷണം 

സമകാലിക മലയാളം ഡെസ്ക്

വത്രി: മനുഷ്യക്കടത്തെന്ന സംശയത്തെ തുടര്‍ന്ന് ഫ്രാന്‍സിന്‍ 303 ഇന്ത്യക്കാരുമായി എത്തിയ വിമാനം വത്രി വിമാനത്താവളത്തില്‍ പിടിച്ചിട്ടു. സംഭവത്തില്‍ രണ്ട് പേരെ ഫ്രഞ്ച് പൊലീസ് ചോദ്യം ചെയ്യുകയാണ്. വ്യാഴാഴ്ച യുഎയില്‍ നിന്ന് നിക്കരാഗ്വയിലേക്ക് പുറപ്പെട്ട റുമാനിയയില്‍ നിന്നുള്ള ലെജന്‍ഡ് എയര്‍ലൈന്‍സിന്റെ എ340 വിമാനമാണ് പിടിച്ചിട്ടത്. 

വിമാനത്തിന്റെ സാങ്കേതിക പ്രശ്‌നം മൂലം വിമാനം പാരീസിലെ വത്രി എയര്‍പോര്‍ട്ടില്‍ ഇറങ്ങിയപ്പോള്‍ ഫ്രഞ്ച് പൊലീസെത്തി വിമാനം തടഞ്ഞുവെക്കുകയായിരുന്നു. തുടര്‍ന്ന് വിമാനത്തിലെ മുഴുവന്‍ യാത്രക്കാരേയും വിമാനത്താവളത്തിന്റെ വെയ്റ്റിങ് ഹാളിലേക്ക് മാറ്റി ഫ്രഞ്ച് അധികൃതര്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു.

യാത്രക്കാരില്‍ മനുഷ്യക്കടത്തിന് ഇരയാവുന്നവരുമുണ്ടെന്ന് പറഞ്ഞ് ലഭിച്ച അജ്ഞാത സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പാരിസ് പബ്ലിക് പ്രോസിക്യൂട്ടറെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് പറഞ്ഞു.  വിമാനത്തിലെ 303 യാത്രക്കാരുടെയും തിരിച്ചറിയല്‍ നടപടികള്‍ പൂര്‍ത്തിയായതായും യാത്രക്കാരുടെ യാത്ര സ്വഭാവം, യാത്രയുടെ ഉദ്ദേശ്യം എന്നിവയടക്കം പരിശോധിച്ച് വരികയാണെന്നും പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു. 

സംഭവത്തില്‍ ഫ്രാന്‍സിന്റെ ദേശീയ കുറ്റാന്വേഷണ വിഭാഗമാണ് അന്വേഷണം നടത്തുന്നത്. വിഷയം പാരീസിലെ അധികൃതര്‍ തങ്ങളെ അറിയിച്ചതായി ഇന്ത്യന്‍ എംബസി അറിയിച്ചു. സംഭവത്തില്‍ വിശദാംശങ്ങള്‍  തേടുകയാണെന്നും യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ടില്‍ തങ്ങാനുള്ള സൗകര്യങ്ങളൊരുക്കിയതായും അധികൃതര്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യാത്ര അവിസ്മരണീയം'... സുനില്‍ ഛേത്രി വിരമിക്കുന്നു

'രാഹുല്‍ മുമ്പും വിവാഹം കഴിച്ചിട്ടുണ്ട്'; ചെയ്ത തെറ്റിന് മാപ്പ് ചോദിക്കുന്നുവെന്ന് അമ്മ

'എനിക്കെന്താ കെപിസിസി പ്രസിഡന്റ് ആയിക്കൂടേ?'; അവകാശവാദവുമായി അടൂര്‍ പ്രകാശ്, ഈഴവ പ്രാതിനിധ്യത്തില്‍ ചര്‍ച്ച

രാജസ്ഥാന്റെ തുടര്‍ തോല്‍വി; മൂന്ന് സ്ഥാനങ്ങളില്‍ എന്തും സംഭവിക്കാം!

പ്രധാനമന്ത്രിയുടെ അടക്കം പ്രമുഖരുടെ പ്രതിമാസ ശമ്പളം അറിയാമോ?, പട്ടിക ഇങ്ങനെ