രാജ്യാന്തരം

പാകിസ്ഥാനില്‍ പുതുവത്സര ആഘോഷങ്ങള്‍ക്ക് വിലക്ക്; കാരണമിത്

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ പുതുവത്സര ആഘോഷങ്ങള്‍ക്ക് നിരോധനം. ഗാസയില്‍ യുദ്ധ കെടുതി നേരിടുന്ന ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രി അന്‍വര്‍ ഉള്‍ ഹഖ് കാക്കറാണ് പാകിസ്ഥാനില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. 

രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് കാക്കര്‍ പ്രഖ്യാപനം നടത്തിയത്. 'പലസ്തീനിലെ ഗൗരവമായ സാഹചര്യം കണക്കിലെടുത്ത്, പലസ്തീന്‍ സഹോദരീസഹോദരന്മാരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനായി, പുതുവത്സരാഘോഷത്തിനായി ഏതെങ്കിലും തരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് കര്‍ശനമായ നിരോധനം ഉണ്ടായിരിക്കും'- പ്രധാനമന്ത്രി പറഞ്ഞു. പലസ്തീന്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും പുതുവര്‍ഷത്തില്‍ ശാന്തതയും വിനയവും പ്രകടിപ്പിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.

അക്രമത്തിന്റെയും അനീതിയുടെയും എല്ലാ സീമകളും ഇസ്രയേല്‍ ലംഘിച്ചു. ഒക്ടോബര്‍ ഏഴിന് ശേഷം ഏകദേശം 9000 കുട്ടികളാണ് ഇസ്രയേലിന്റെ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നും കാക്കര്‍ കൂട്ടിച്ചേര്‍ത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍