രാജ്യാന്തരം

പെട്രോൾ അടിച്ച ശേഷം പണം വലിച്ചെറിഞ്ഞു, കണ്ണീരോടെ നോട്ടുകൾ പെറുക്കിയെടുത്ത് യുവതി; വീഡിയോ വൈറൽ

സമകാലിക മലയാളം ഡെസ്ക്

ബീജിംഗ്: സിനിമ സ്റ്റൈലിൽ പണം എറിഞ്ഞു നൽകി കാറെടുത്ത് പോകുന്ന ഉടമ, കണ്ണീരോടെ താഴെ വീണ നോട്ടുകൾ ഓരോന്നായി പെറുക്കിയെടുക്കുന്ന യുവതി. ചൈനയിലാണ് സംഭവം. 51 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ കാറുടമയ്ക്ക് നേരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.

ഇന്ധനം നിറച്ച ശേഷം ട്രി​ഗർ തിരികെ വെച്ച് പണം വാങ്ങാനായി ഡ്രൈവർ സീറ്റിനടുത്തേക്ക് ചെല്ലുന്ന യുവതിയുടെ നേരെ ആഡംബര കാറിലെത്തിയ ആൾ പണം വലിച്ചെറിഞ്ഞു കൊടുക്കുന്നതും താഴെ വീണ പണം പെറുക്കിയെടുക്കുന്ന യുവതി കാറു പോയതിന് ശേഷം കരയുന്നതും വീഡിയോയിൽ കാണാം.

എന്നാൽ പണം എറിയണമെന്ന് കരുതിയിരുന്നതല്ലെന്നും തിരക്കിലായതുകൊണ്ടാണ് അങ്ങനെ ചെയ്‌തതെന്നും വാഹനം ഓടിച്ചയാൾ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എങ്ങനൊക്കെ ന്യായികരിച്ചാലും ഇത്തരം പ്രവർത്തികൾക്ക് മാപ്പ് നൽകാൻ കഴിയില്ലെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണം. എല്ലാ പെട്രോൾ പമ്പുകളിലും ഈ കാർ പ്രവേശിക്കുന്നത് നിരോധിക്കണമെന്നായിരുന്നു ഒരു കമന്റ്. തുടങ്ങി നിരവധി വിമർശനാത്മക കമൻ്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്