രാജ്യാന്തരം

ചെവിയിൽ നൂഡിൽസ്, 'മണ്ടനായിരുന്ന്' പുടിന്റെ പ്രസം​ഗം കണ്ട് എംപി, വിഡിയോ വൈറൽ, അന്വേഷണം

സമകാലിക മലയാളം ഡെസ്ക്

മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ പ്രസം​ഗത്തെ പരിഹസിച്ച റഷ്യൻ എംപിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടി. റഷ്യ-യുക്രൈൻ യുദ്ധവാർഷികത്തോട് അനുബന്ധിച്ച് ജനങ്ങളെ അഭിസംബോധന ചെയ്‌ത് പുടിൻ നടത്തിയ പ്രസം​ഗത്തെയാണ് മിഖായേൽ അബ്‌ദൽകിനി പരിഹസിച്ചത്. 

യുക്രൈനെതിരെ ഒരു വർഷമായി തുടരുന്ന റഷ്യയുടെ ആക്രമണത്തെ വിലയിരുത്തി കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസം​ഗം. യുക്രൈനെതിരായ യുദ്ധം തുടരുമെന്നും റഷ്യ സേനയുടെ വീര്യത്തെ പ്രശംസിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ പുടിന്റെ പ്രസം​ഗം ചെവിൽ ന്യൂഡിൽസണിഞ്ഞ് കാണുന്ന അബ്ദൽകിനിയുടെ വിഡിയോ വിവാദമായി. ചെവിയിൽ നൂഡിൽസ് തൂക്കി എന്നത് വിഢികളാക്കപ്പെടുക എന്ന അർഥത്തിൽ റഷ്യയൻശൈലിയിൽ പറയുന്നതാണ്. ഇതാണ് വിവാദമായത്.

വിഡിയോ മാത്രമല്ല അതിനൊപ്പം അദ്ദേഹം പങ്കുവെച്ച കുറിപ്പും വിവാദമായി.ഞാൻ പൂർണമായും പിന്തുണയ്‌ക്കുന്നു, എല്ലാം അം​ഗീകരിക്കുന്നു, എന്ത് മഹത്തായ പ്ര​സം​ഗം, 23 വർഷത്തിനിടെ ഇത്തരമൊരു പ്രസംഗം കേട്ടിട്ടില്ല. ആവേശത്താൽ കോരിത്തരിച്ചുപോയി’ എന്നൊരു അദ്ദേഹത്തിന്റെ കുറിപ്പ്. വിഢികളെ പോലെ റഷ്യൻ ജനത പുടിൻ പറയുന്നതെല്ലാം കേട്ടും അം​ഗീകരിച്ചുമിരിക്കണമെന്നാണ് ഭരണകൂടം ആ​ഗ്രഹിക്കുന്നതെന്ന തരത്തിലായിരുന്നു പരിഹാസം. എന്നാൽ പുടിന്റെ പ്രസംഗത്തോട് എംപിയുടെ പരിഹാസവും പ്രതിഷേധവും ശ്രദ്ധിക്കാതെ പോകരുതെന്നും റഷ്യൻ എംപിയുടെ നിലപാട് യുക്രൈനാണ് കുറച്ചുകൂടി യോജിക്കുന്നതെന്നും കമ്യൂണിസ്റ്റ്പാർട്ടി വക്താവ് അലക്സാണ്ടർ യുഷ്‌ചെൻകോ വീഡിയോയോട് പ്രതികരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് അതിശക്തമായ മഴ; തിങ്കളാഴ്ച ഏഴു ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്, ജാഗ്രത

കണ്ണിമാങ്ങ മുതൽ തേനൂറും മാമ്പഴം വരെ; പച്ചയോ പഴുത്തതോ ​ഗുണത്തിൽ കേമന്‍?

'എന്റെ തോളുകളുടെ സ്ഥാനം തെറ്റി, പലപ്പോഴും ദേഷ്യവും നിരാശയും തോന്നി'; അനുഭവം പങ്കുവച്ച് ജാൻവി കപൂർ

വാട്ടര്‍ പ്രൂഫ്; 50 മെഗാപിക്‌സല്‍ ക്യാമറ, കരുത്തുറ്റ പ്രോസസര്‍; മോട്ടോറോള എഡ്ജ് 50 ഫ്യൂഷന്‍

'സീസണ്‍ മുഴുവന്‍ കളിക്കണം, പറ്റില്ലെങ്കില്‍ ഇങ്ങോട്ട് വരണ്ട!'