രാജ്യാന്തരം

തകര്‍ന്ന കെട്ടിടത്തിന് അടിയില്‍ കിടന്നത് 21 ദിവസം; തുര്‍ക്കിയില്‍ കുതിരയെ രക്ഷപ്പെടുത്തി, അതിജീവന കഥ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഭൂകമ്പം തകര്‍ത്ത തുര്‍ക്കിയില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും ജീവന്റെ തുടിപ്പ് ബാക്കിയുണ്ടെന്നാണ് രക്ഷാപ്രവര്‍ത്തകരുടെ വിലയിരുത്തല്‍. ദുരന്തം കഴിഞ്ഞ് മൂന്നാഴ്ച കഴിഞ്ഞിട്ടും തെരച്ചില്‍ അവസാനിച്ചിട്ടില്ല. മനുഷ്യര്‍ മാത്രമല്ല ആയിരക്കണക്കിന് ജീവജാലങ്ങളും ഭൂകമ്പത്തെ തുടര്‍ന്ന് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി പോയിട്ടുണ്ട്. തകര്‍ന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 21 ദിവസത്തിന് ശേഷം രക്ഷപ്പെടുത്തിയ കുതിരയുടെ ദൃശ്യമാണ് ഈപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

അദിയാമാന്‍ നഗരത്തില്‍ നിന്നാണ് കുതിരയെ കണ്ടെത്തിയത്. വളര്‍ത്തു മൃഗങ്ങള്‍ക്കായി തെരച്ചില്‍ നടത്തുന്ന രക്ഷാ സംഘമാണ് കുതിരയെ കണ്ടെത്തിയത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് കുതിരയെ പുറത്തെടുത്തത്. നായകള്‍, പൂച്ചകള്‍ തുടങ്ങി നിരവധി വളര്‍ത്തുമൃഗങ്ങളെ രക്ഷാപ്രവര്‍ത്തകര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപ്പെടുത്തുന്നുണ്ട്. 

ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷണലിലെ മൃഗരോഗ വിദഗ്ധരും സന്നദ്ധ പ്രവര്‍ത്തകരും അടങ്ങുന്ന ഇന്ത്യന്‍ സംഘവും രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയിലുണ്ട്. ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളില്‍ നിന്നും തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ നിന്നും നായകളുടെ കുരയും പൂച്ചകളുടെ കരച്ചിലും ഇപ്പോഴും കേള്‍ക്കുന്നുണ്ടെന്ന് സംഘം പറയുന്നു. വളര്‍ത്തുമൃഗങ്ങളെ കണ്ടെത്താന്‍ സഹായം ആവശ്യപ്പെട്ട് ധാരാളം ഉടമസ്ഥരും രക്ഷാസംഘങ്ങളെ ബന്ധപ്പെടുന്നുണ്ട്. പ്രാദേശിക ഭരണകൂടങ്ങളുമായി ചേര്‍ന്ന് കുടുങ്ങിക്കിടക്കുന്ന മൃഗങ്ങളെ രക്ഷപ്പെടുത്താനും കാണാതായവയെ കണ്ടെത്താനുമുള്ള ശ്രമത്തിലാണ് ദൗത്യ സംഘങ്ങള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'മോ​ദി പ്രധാനമന്ത്രിയായി തുടരും, ബിജെപിയിൽ ആശയക്കുഴപ്പം ഇല്ല'

കരമനയിലെ അഖില്‍ വധം: ഒരാള്‍ പിടിയില്‍, മൂന്ന് പ്രതികള്‍ ഒളിവില്‍

വരും മണിക്കൂറിൽ ഇടിമിന്നൽ, ശക്തമായ കാറ്റ്, മഴ; ഈ 5 ജില്ലകളിൽ മുന്നറിയിപ്പ്

ടോസ് പോലും ചെയ്തില്ല, ഐപിഎല്ലില്‍ കളി മുടക്കി മഴ

എഴുന്നള്ളിപ്പിനിടെ ആനകള്‍ കൊമ്പുകോര്‍ത്തു, മുകളിലിരുന്നവര്‍ താഴേക്ക് ചാടി; ചിതറിയോടി ജനം