രാജ്യാന്തരം

ഷർട്ട് ഊരി അടി, ഭൂമിയിൽ അല്ല ആകാശത്ത് വെച്ച്... വൈറലായി വീഡിയോ

സമകാലിക മലയാളം ഡെസ്ക്

വീണ്ടും വൈറലായി വിമാനയാത്രക്കിടെയുള്ള വീഡിയോ. ഇത്തവണ യാത്രക്കാരൻ സഹയാത്രക്കാരനെ ഷർട്ട് ഊരി തല്ലുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. ബിതാകോ ബിസ്‌വാസ് എന്നയാളാണ് തന്റെ ട്വിറ്റർ പേജിലൂടെ വീഡിയോ പങ്കുവെച്ചത്. വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 

വിമാനയാത്രയ്ക്കിടെ ഉണ്ടാകുന്ന ഇത്തരം സംഭവങ്ങൾ ദക്ഷിണേഷ്യയിൽ നിന്നും സ്ഥിരമായിരിക്കുകയാണ്. സംസ്കാരമില്ലായ്മയാണ് ഇതിന് കാരണം. താഴ്ന്നതലത്തിൽ നിന്നുള്ളവർ പുറത്ത് ജോലി ചെയ്താലും സംസ്കാരം ഉണ്ടാകില്ല. ഇത്തരം സംഭവങ്ങൾക്കെതിരെ കർശനമായ നടപടിയെടുക്കണമെന്ന തരത്തിലാണ് കമന്റുകൾ.

ബിമാൻ ബംഗ്ലാദേശ് 777 ബോയിങ് വിമാനത്തിലാണ് സംഭവം ഉണ്ടായത്. എന്നാൽ തകർക്കത്തിന്റെ കാരണം വ്യക്തമല്ല. സഹയാത്രക്കാരന്റെ കോളറിന് കുത്തിപ്പിടിച്ച് മർദ്ദിക്കുന്ന യാത്രക്കാരനെ മറ്റ് യാത്രക്കാർ നിയന്ത്രിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. അടുത്തകാലത്തായി വിമാനയാത്രകൾക്ക് ഒരു തരത്തിലുള്ള നിലവാരവുമില്ല. വിദ്യാഭ്യാസമുള്ളവരും ഇല്ലാത്തവരും സഹയാത്രികരോടും എയർഹോസ്റ്റസുകളോടും വളരെ മോശമായാണ് പെരുമാറുന്നതെന്നും. ഇത്തരം സംഭവങ്ങൾ വലിയ അപകടത്തിലേക്ക് വരെ എത്തിക്കാമെന്നും മറ്റൊരാൾ കമന്റ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്കൂട്ടറിനു പിന്നിൽ ലോറി ഇടിച്ചു; മകനൊപ്പം യാത്ര ചെയ്ത വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

നിര്‍ത്തിയിട്ട ട്രാവലര്‍ മുന്നോട്ടുവരുന്നത് കണ്ട് തടയാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് വാഹനത്തിന് അടിയില്‍പ്പെട്ട് മരിച്ചു

റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയം പുനഃസ്ഥാപിച്ചു

'എല്ലാവരും എന്നെ ഭ്രാന്തനെപ്പോലെ കാണുന്നു': ഫോർട്ട്കൊച്ചിയിൽ കടയുടമയെ കുത്തിക്കൊന്ന കേസിൽ പ്രതി അറസ്റ്റിൽ