രാജ്യാന്തരം

ചൈനീസ് ജനസംഖ്യയില്‍ ഇടിവ്; ആറു പതിറ്റാണ്ടിനിടെ ഇതാദ്യം

സമകാലിക മലയാളം ഡെസ്ക്

ബീജിങ്: ചൈനയില്‍ കഴിഞ്ഞവര്‍ഷം ജനസംഖ്യയില്‍ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ആറുപതിറ്റാണ്ടിനിടെ ആദ്യമായാണ് ചൈനീസ് ജനസംഖ്യയില്‍ ഇടിവുണ്ടാകുന്നത്. 140 കോടി ജനസംഖ്യയുള്ള രാജ്യത്ത്, ജനനനിരക്കില്‍ റെക്കോഡ് താഴ്ചയാണ് ഉണ്ടായത്.

2022 അവസാനത്തോടെ ജനസംഖ്യ ഏകദേശം 1,411,750,000 ആയിരുന്നുവെന്ന് ബീജിങിലെ നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് (എന്‍ബിഎസ്) റിപ്പോര്‍ട്ട് ചെയ്തു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 850,000 കുറവ് ആണ് രേഖപ്പെടുത്തിയത്. 

ജനനം 9.56 ദശലക്ഷവും, മരണസംഖ്യ 10.41 ദശലക്ഷവുമാണെന്ന്  എന്‍ബിഎസ് വ്യക്തമാക്കുന്നു. തൊഴില്‍ ശേഷി വെച്ചു നോക്കുമ്പോള്‍ ജനസംഖ്യയിലുണ്ടായ ഇടിവ്, രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച തടസ്സപ്പെടുത്തുമെന്നും, പൊതു ഖജനാവില്‍ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

1960 ലാണ് ചൈനീസ് ജനസംഖ്യയില്‍ ഇതിന് മുമ്പ് ഇടിവുണ്ടാകുന്നത്. മാവോ സേ തൂങ്ങിന്റെ നയങ്ങളായിരുന്നു അന്ന് തിരിച്ചടിയായത്. ചൈനയില്‍ അനിയന്ത്രിതമായ ജനപ്പെരുപ്പമുണ്ടാകുമെന്ന ഭയത്താല്‍ 1980 ല്‍ ഒറ്റക്കുട്ടി നയം കൊണ്ടു വന്നിരുന്നു. എന്നാല്‍ 2016 ല്‍ ആ നയം പിന്‍വലിച്ചു. 2021 ല്‍ ദമ്പതികള്‍ക്ക് മൂന്നു കുട്ടികള്‍ വരെയാകാന്‍ ചൈനീസ് ഭരണകൂടം അനുമതി നല്‍കുകയും ചെയ്തിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു