രാജ്യാന്തരം

ഒരു ലിറ്റര്‍ പെട്രോളിന് 250 രൂപ; ഇന്ധന വില കുത്തനെ കൂട്ടി പാകിസ്ഥാന്‍

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാനില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. ലിറ്ററിന് 35 രൂപയുടെ വര്‍ധനയാണ് വരുത്തിയത്. പാകിസ്ഥാന്‍ കറന്‍സിയുടെ മൂല്യം ഇടിഞ്ഞതോടെ, അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി ചെലവ് ഉയര്‍ന്നതാണ് വില ഉയരാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതോടെ, ഹൈ സ്പീഡ് ഡീസലിന്റെ വില 262.30 രൂപയായി. പെട്രോള്‍ വില 250ലേക്ക് അടുത്തു. ലിറ്ററിന് 249.80 രൂപയാണ് പുതിയ വില. മണ്ണെണ്ണയുടെ വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. 

189 രൂപയാണ് ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ വില. ധനമന്ത്രി ഇഷാഖ് ധര്‍ ആണ് വില വര്‍ധന അറിയിച്ചത്. പുതിയ വില ഇന്ന് പ്രാബല്യത്തില്‍ വന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

'പറക്കും സീഫെര്‍ട്!'- ഡൈവടിച്ച് റണ്ണടിക്കാന്‍ കിവി താരത്തിന്റെ ശ്രമം (വീഡിയോ)

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!