രാജ്യാന്തരം

ഇന്ത്യൻ കോൺസുലേറ്റിനു ഖലിസ്ഥാനികൾ തീയിട്ടു; അപലപിച്ച് യുഎസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂയോർക്ക്: അമേരിക്കയിലെ ഇന്ത്യൻ കോൺസുലേറ്റിനു നേരെ ഖലിസ്ഥാനികളുടെ ആക്രമണം. സാൻഫ്രാൻസിസ്കോയിലുള്ള കോൺസുലേറ്റിനു ഖലിസ്ഥാനികൾ തീയിട്ടു. ഉടൻ തന്നെ സംഭവ സ്ഥലത്തെത്തിയ സാൻഫ്രാൻസിസ്കോ ഫയർ വിഭാ​ഗം അതിവേ​ഗം തീയണച്ചു. 

ഞായറാഴ്ചയായിരുന്നു സംഭവം. ആക്രമണത്തിൽ ആർക്കും പരിക്കില്ല. 

ആക്രമണത്തെ യുഎസ് അപലപിച്ചു. യുഎസിലെ നയതന്ത്ര സ്ഥാപനങ്ങൾക്കും വിദേശ നയതന്ത്ര ഉദ്യോ​ഗസ്ഥർക്കും നേരെയുള്ള ആക്രമണങ്ങൾ ക്രിമിനൽ കുറ്റമാണെന്നും യുഎസ് അധികൃതർ വ്യക്തമാക്കി.

ഖലിസ്ഥാനികളുടെ ലക്ഷ്യം ഇന്ത്യൻ അംബാസഡർ തരഞ്ജിത് സിങ് സന്ധുവും കോൺസുലേറ്റ് ജനറൽ ഡോ. നാ​ഗേന്ദ്ര പ്രസാദ് എന്നിവരായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തെക്കുറിച്ച് സാൻഫ്രാൻസിസ്കോ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല