രാജ്യാന്തരം

ഭാര്യയെ കൊലപ്പെടുത്തി തലച്ചോര്‍ ഭക്ഷിച്ചു;  തലയോട്ടി ആഷ്ട്രേയാക്കി; 32കാരന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്


മെക്‌സികോ സിറ്റി:  ഭാര്യയെ കൊലപ്പെടുത്തിയ ശേഷം തലച്ചോര്‍ ഭക്ഷിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മെക്‌സിക്കോയിലെ പ്യൂബ്ലോയിലെ വീട്ടില്‍ നിന്നാണ് 32കാരനായ അല്‍വാരോയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ജൂണ്‍ 29നായിരുന്നു കൊലപാതകം. ഭാര്യയുടെ തലയോട്ടി ആഷ്ട്രേയായി ഉപയോഗിച്ചതായി പ്രതി പൊലീസിനോട് സമ്മതിച്ചു.

ചെകുത്താന്‍ ആരാധനയുടെ ഭാഗമായാണ് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഒരുവര്‍ഷം മുന്‍പായിരുന്നു 38കാരിയ മരിയ മോണ്‍സെറാട്ടിനെ അല്‍വാരോ വിവാഹം ചെയ്തത്. മുന്‍വിവാഹത്തില്‍ യുവതിക്ക് അഞ്ച് മക്കളുണ്ട്. കൊലപാതകം നടന്ന് രണ്ട് ദിവസത്തിന് ശേഷം 'നിന്റെ അമ്മയെ ഞാന്‍ കൊന്ന് ബാഗിലാക്കിയിട്ടുണ്ട്, അവളെ വന്നുകൊണ്ടു പോകുക' എന്ന് മരിയയുടെ മകളോട് ആല്‍വറോ പറയുകയായിരുന്നു. 

കൊലയ്ക്കുശേഷം മൃതദേഹത്തില്‍ ചുറ്റിക ഉപയോഗിച്ച് അടിച്ചു. പിന്നീട് മൃതദേഹഭാഗങ്ങള്‍ പല കഷണങ്ങളാക്കി മുറിച്ചതിനുശേഷം ചിലതു മലയിടുക്കില്‍ ഉപേക്ഷിച്ചു. ചില ഭാഗങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുയും ചെയ്തു. ചെകുത്താന്‍ തന്നോടു കുറ്റം ചെയ്യാന്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കൊല നടത്തിയതെന്നാണ് അല്‍വാരോ പൊലീസിന് നല്‍കിയ മൊഴി.

ആല്‍വറോ മദ്യപാനിയും മയക്കുമരുന്നിന് അടിമയും ആയിരുന്നുവെന്നും പൊലീസ് പറഞ്ഞു. പലപ്പോഴായി മരിയയുടെ കുട്ടികളോട് മോശമായി പെരുമാറിയിരുന്നതായും അതിനാല്‍ മാറിത്താമസിക്കുകയായിരുന്നുവെന്നും മരിയയുടെ മാതാവും പൊലീസിനോടു പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍