രാജ്യാന്തരം

നടുറോഡില്‍ കാര്‍ നിര്‍ത്തി, തോക്കുമായി പുറത്തിറങ്ങി നഗ്നയായ യുവതി; വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ നടുറോഡില്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങിയ നഗ്നയായ യുവതി വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസെത്തി കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി ശാന്തയാക്കിയതോടെയാണ് യുവതി തോക്ക് താഴെവെക്കാന്‍ തയ്യാറായത്. യുവതിയെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ പ്രകോപനത്തിനുള്ള കാരണം വ്യക്തമല്ല.

കാലിഫോര്‍ണിയ സാന്‍ ഫ്രാന്‍സിസ്‌കോയിലെ ബേ ഓഫ് ബ്രിഡ്ജില്‍ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. തുടക്കത്തില്‍ നടുറോഡില്‍ കാര്‍ നിര്‍ത്തി കത്തിയുമായാണ് യുവതി പുറത്തിറങ്ങിയത്. തുടര്‍ന്ന് ഒച്ചവെച്ച ശേഷം വീണ്ടും കാറില്‍ കയറി യാത്ര തുടര്‍ന്നു. ഓക്ലാന്‍ഡ് ഭാഗത്തേയ്ക്കാണ് കാര്‍ ഓടിച്ചുപോയത്.

തുടര്‍ന്ന് ടോള്‍ പ്ലാസയ്ക്ക് സമീപം വച്ച് വീണ്ടും നടുറോഡില്‍ കാര്‍ പെട്ടെന്ന് നിര്‍ത്തി യുവതി പുറത്തിറങ്ങുമ്പോള്‍ വിവസ്ത്രയായിരുന്നു. തോക്കുമായി പുറത്തിറങ്ങിയ യുവതി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

റോഡിലൂടെ നടന്ന് ആകാശത്തേയ്ക്ക് വെടിവെച്ചാണ് യുവതി പരിഭ്രാന്തി സൃഷ്ടിച്ചത്. മറ്റു യാത്രക്കാര്‍ വിവരം അറിയിച്ചത് അനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് യുവതിയെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി ശാന്തയാക്കുകയായിരുന്നു. തുടര്‍ന്ന് തോക്ക് താഴെവെക്കാന്‍ തയ്യാറായ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയുടെ വിചിത്ര പെരുമാറ്റത്തിന്റെ കാരണം വ്യക്തമല്ല. യുവതി ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു