രാജ്യാന്തരം

മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം; ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ മനുഷ്യാവകാശ സംഘടനകള്‍

സമകാലിക മലയാളം ഡെസ്ക്


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനോട് അനുബന്ധിച്ച് വിവാദമായ ബിബിസി ഡോക്യുമെന്ററി 'ഇന്ത്യ, ദി മോദി ക്വസ്റ്റിയന്‍ വാഷിങ്ടണില്‍ പ്രദര്‍ശിപ്പിക്കാന്‍ മനുഷ്യാവകാശ സംഘടനകള്‍. ആംനസ്റ്റി ഇന്റര്‍നാഷണലും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചുമാണ് ഡോക്യുമെന്ററി പ്രദര്‍ശനം നടത്തുന്നത്. ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശനം കേന്ദ്രസര്‍ക്കാര്‍ വിലക്കിയിരുന്നു. 

ജൂണ്‍ 21നാണ് അമേരിക്കന്‍ സന്ദര്‍ശനത്തിനായി മോദി എത്തുന്നത്. പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണത്തെ തുടര്‍ന്നാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്നത്. 

ജൂണ്‍ 20നാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. സ്വകാര്യ പ്രദര്‍ശനത്തിലേക്ക് മാധ്യമപ്രവര്‍ത്തകരേയും സാമൂഹ്യ, രാഷ്ട്രീയ പ്രവര്‍ത്തകരേയും ക്ഷണിച്ചിട്ടുണ്ട്. 

ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ നീക്കണമെന്ന് കേന്ദ്രം യൂട്യൂബിനും ട്വിറ്ററിനും നിര്‍ദേശം നല്‍കിയതാണ് വിവാദങ്ങള്‍ക്ക് തുടക്കം. തുടര്‍ന്ന് പ്രദര്‍ശനം ഏറ്റെടുത്ത് വിവിധ പ്രതിപക്ഷ സംഘടനകള്‍ രംഗത്തുവന്നിരുന്നു. പിന്നാലെ, ബിബിസി ഓഫീസില്‍ ഇഡി പരിശോധന നടത്തിയതും വിവാദമായി. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കനത്ത മഴ, മൂവാറ്റുപുഴയിൽ 3 കാറുകൾ കൂട്ടിയിടിച്ചു; 10 പേർക്ക് പരിക്ക്, 4 പേരുടെ നില ​ഗുരുതരം

മഴ മാറി, കളി 16 ഓവര്‍; കൊല്‍ക്കത്ത- മുംബൈ പോരാട്ടം തുടങ്ങി

കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച മകനെതിരെ കേസ്; റിപ്പോര്‍ട്ട് തേടി മന്ത്രി

കാറിൽ കടത്താൻ ശ്രമം; കാസർക്കോട് വൻ സ്വർണ വേട്ട

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാറാണ്, ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി